ഡബ്ലിൻ: ഡബ്ലിനിൽ വൻ ലഹരിമരുന്ന് വേട്ട. ഏഴ് ലക്ഷത്തിലധികം യൂറോ വിലമതിക്കുന്ന ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ ഉച്ചതിരിഞ്ഞ് 3.30 ഓടെ ആയിരുന്നു സംഭവം. കൂലോക്കിലെ ഡ്രഗ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആയിരുന്നു ലഹരി വസ്തുക്കൾ പിടികൂടിയത്. ഡബ്ലിൻ 1 മേഖലയിൽവച്ച് കാറിലെത്തിയ ലഹരി ശേഖരം സംഘം പിടികൂടുകയായിരുന്നു. ഇതിന്റെ തുടർച്ചയായി മേഖലയിലെ പ്രോപ്പർട്ടികളിൽ പരിശോധന നടത്തി. ഇവിടെ നിന്നും കൂടുതൽ ലഹരിശേഖരം കണ്ടെടുക്കുകയായിരുന്നു.
Discussion about this post

