ഡബ്ലിൻ: അയർലന്റിൽ ഇനി പണപ്പെരുപ്പത്തിന് അനുസരിച്ച് വാടക നിരക്ക് വർദ്ധിക്കും. ഇതുൾപ്പെടെയുള്ള മാറ്റങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള കരട് ബിൽ നാളെ ഭവനമന്ത്രി ജെയിസ് ബ്രൗൺ മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിക്കും. റെന്റ് പ്രഷർ സോണുകളിൽ മാറ്റങ്ങൾ കൊണ്ടുവരുന്നതിന് വേണ്ടിയാണ് നിയമങ്ങളുടെ കരട് അവതരിപ്പിക്കുന്നത്.
റെന്റ് പ്രഷർ സോണുകളിൽ മാറ്റങ്ങൾ കൊണ്ടുവരുന്നത് സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് നാളെ മന്ത്രിസഭാ യോഗത്തിൽ ബില്ല് അവതരിപ്പിക്കുന്നത്. പുതുതായി നിർമ്മിക്കുന്ന വീടുകൾക്ക് വർദ്ധിപ്പിക്കാവുന്ന രണ്ട് ശതമാനം പരിധി സർക്കാർ എടുത്തുകളഞ്ഞു. നിക്ഷേപകർക്ക് നഷ്ടമുണ്ടാകില്ലെന്ന് ഉറപ്പുവരുത്തുക ലക്ഷ്യമിട്ടാണ് നീക്കം. ജൂലൈയിലെ സമ്മർ അവധിയ്ക്ക് മുൻപ് പുതിയ ഭവന പദ്ധതി ജനങ്ങൾക്ക് സമർപ്പിക്കുമെന്ന് മൈഗ്രേഷൻ സഹമന്ത്രി കോളം ബ്രോഫി വ്യക്തമാക്കിയിട്ടുണ്ട്.

