ഡബ്ലിൻ: അയർലന്റിൽ ആളുകൾക്കിടയിൽ മദ്യത്തിന്റെ ഉപയോഗം കുറയുന്നു. കഴിഞ്ഞ വർഷം 5 ശതമാനത്തിന്റെ കുറവാണ് മദ്യത്തിന്റെ ഉപയോഗത്തിൽ ഉണ്ടായത് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സാമ്പത്തിക വിദഗ്ധനായ ആന്റണി ഫോളിയാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.
കഴിഞ്ഞ 25 വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ മദ്യത്തിന്റെ ഉപയോഗം മൂന്നിൽ ഒന്നായി ചുരുങ്ങിയിട്ടുണ്ട്. കഴിഞ്ഞ വർഷം പ്രായപൂർത്തിയായവരുടെ മദ്യത്തിന്റെ ഉപഭോഗം 4.5 ശതമാനം ആയി കുറഞ്ഞു. അയർലന്റിൽ മൊത്ത മദ്യ ഉപഭോഗം 2.4 ശതമാനവും കുറഞ്ഞിട്ടുണ്ട്.
ബീയർ ആണ് അയർലന്റിൽ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ പേർ കുടിച്ചത്. രണ്ടാം സ്ഥാനം വൈനിനാണ്. കഴിഞ്ഞ വർഷം ബിയറിന്റെ മാർക്കറ്റ് ഷെയർ 43.3 ശതമാനമായി വർദ്ധിച്ചപ്പോൾ വൈനിന്റേത് 28.2 ശതമാനം ആയി.

