ഡബ്ലിൻ: അയർലന്റിലെ ലെവൽ ക്രോസിംഗുകളിൽ ഗോ സേഫ് ക്യാമറകൾ സ്ഥാപിക്കും. ലെവൽ ക്രോസിംഗിൽ വ്യാപക നിയമ ലംഘനം നടക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. നിയമ ലംഘനങ്ങൾക്ക് ഓട്ടോമാറ്റിക്കായി പിഴ ചുമത്തുന്നതിന് ശേഷിയുള്ള ക്യാമറകളാണ് ഗോ സേഫ് ക്യാമറകൾ.
അമിത വേഗത്തിന് 160 യൂറോയും, റെഡ് സിഗ്നൽ ലംഘിച്ചാൽ 80 യൂറോയുമാണ് വാഹന ഉടമകൾക്ക് പെനാൽറ്റിയായി ലഭിക്കുക. ക്യാമറകൾ പ്രവർത്തന സജ്ജമാക്കുന്നത് പോലീസിന്റെ ജോലി ഭാരവും കുറയ്ക്കും. ഈ വർഷം ഇതുവരെ ലെവൽ ക്രോസിംഗ് ദുരുപയോഗം ചെയ്ത 30 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
Discussion about this post

