ഡബ്ലിൻ: ആസ്ഥാനത്ത് നവീകരണപ്രവർത്തനങ്ങൾ നടത്താൻ ഗതാഗത വകുപ്പ് ചിലവഴിച്ചത് ആറ് ലക്ഷം യൂറോ. വിവരാവകാശരേഖയിലാണ് ചിലവ് സംബന്ധിച്ച വിശദാംശങ്ങൾ ഉള്ളത്. നേരത്തെ നിശ്ചയിച്ചതിനെക്കാൾ ഇരട്ടിയിലധികം തുകയാണ് നവീകരണ പ്രവർത്തനങ്ങൾക്കായി ചിലവിട്ടിരിക്കുന്നത് എന്നും വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നു.
ഡബ്ലിനിലെ ലീസൺ ലെയ്നിലാണ് ഗതാഗതവകുപ്പിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത്. ആസ്ഥാനത്തെ പ്രവേശന ഭാഗത്തും ഇതിനോട് ചേർന്നുള്ള ചെറിയ പ്ലാസയും ആണ് നവീകരിച്ചത്. സുരക്ഷ സംബന്ധിച്ച 2021ലെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. അന്ന് നവീകരണ പ്രവർത്തനങ്ങൾക്കായി 1,05,000 യൂറോ ആയിരുന്നു അനുവദിച്ചിരുന്നത്. എന്നാൽ അധിക പണം ചിലവഴിക്കേണ്ടതായി വന്നു.
Discussion about this post

