ഡെറി: യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൗണ്ടി ഡെറിയിലെ വീട്ടിൽ ഫോറൻസിക് സംഘം പരിശോധന നടത്തി. സമ്മർ മെഡോ മ്യൂസിലെ വീട്ടിൽ ആയിരുന്നു യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവിടെ നിന്നും തെളിവുകൾ ശേഖരിക്കുകയായിരുന്നു ഫോറൻസിക് സംഘത്തിന്റെ ലക്ഷ്യം.
ഫോറൻസിക് സംഘത്തോടൊപ്പം പോലീസും ഉണ്ടായിരുന്നു. പരിശോധനകൾക്കായി സ്ഥലം സീൽ ചെയ്തിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് 30 കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിച്ചുവരികയാണ്.
Discussion about this post

