ഗാൽവെ: അവിസ്മരണീയ പ്രകടനങ്ങളുമായി മെന്റലിസ്റ്റ് ആദി ( ആദർശ്) ആദ്യമായി ഗാൽവെയിൽ. ഗാൽവെ ഇന്ത്യൻസ് ക്ലബ് സംഘടിപ്പിക്കുന്ന ഇൻസോമേനിയ വേക്ക് അപ്പ് ഇന്റു ദി ഡ്രീം 2025 ന്റെ ഭാഗമായിട്ടാണ് അദ്ദേഹം ഗാൽവെ മലയാളികൾക്ക് മുൻപിൽ എത്തുന്നത്. ഓഗസ്റ്റ് 23 നാണ് പരിപാടി.
ബ്ലാക്ക് ബോക്സ് ഗാൽവെയിൽ ആണ് പരിപാടി നടക്കുന്നത്. ഇതിനായുള്ള ടിക്കറ്റ് വിൽപ്പന ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു. ടിക്കറ്റ് വേണ്ടവർക്ക് https://tht.ticketsolve.com/ticketbooth/shows/1173660374 എന്ന ലിങ്കിൽ കയറി ബുക്ക് ചെയ്യാം.
തോട്ട് സ്റ്റീലർ, ഇല്യൂഷനിസ്റ്റ്, മജീഷ്യൻ, ഡിസെപ്ഷൻ അനലിസ്റ്റ് തുടങ്ങി വിവിധ മേഖലകളിൽ തിളങ്ങിയ വ്യക്തിത്വമാണ് ആദി. ‘വിധു പ്രതാപ് ലൈവ് ഇൻ കൺസർട്ടിന്റെ തകർപ്പൻ വിജയത്തിന് ശേഷമാണ് മറ്റൊരു കിടിലൻ പരിപാടിയുമായി ഗാൽവെ ഇന്ത്യൻസ് ക്ലബ്ബ് ഗാൽവെ മലയാളികളുടെ മുൻപിൽ എത്തുന്നത്.

