ഗാൽവെ: ബഹിരാകാശ ഗവേഷണ രംഗത്ത് നിർണായക നേട്ടം സ്വന്തമാക്കി യൂണിവേഴ്സിറ്റി ഓഫ് ഗാൽവെയിലെ ജ്യോതിശാസ്ത്രജ്ഞർ. ഭീമൻ ഗ്രഹം രൂപം കൊള്ളുന്നത് എങ്ങനെയെന്നാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്. സൗരയൂഥം എങ്ങനെ രൂപം കൊണ്ടുവെന്നത് സംബന്ധിച്ചുള്ള ഭൗതികശാസ്ത്രജ്ഞരുടെ ഗവേഷണത്തിൽ നിർണായക പങ്കുവഹിക്കാൻ പുതിയ കണ്ടുപിടിത്തത്തിന് സാധിക്കും.
വ്യാഴത്തിന്റ് പലമടങ്ങ് പിണ്ഡമുള്ള ഒരു ഭീമൻ വാതക ഗ്രഹം രൂപപ്പെടുന്നതിനെക്കുറിച്ചാണ് ഗവേഷകരുടെ കണ്ടെത്തൽ. അയർലൻഡ്, യുകെ, ജർമ്മനി, ഓസ്ട്രേലിയ, യുഎസ്എ, നെതർലാൻഡ്സ്, ഇറ്റലി, ചിലി, ഫ്രാൻസ്, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകർ സംഘത്തിൽ ഉൾപ്പെടുന്നു.
Discussion about this post

