ഡബ്ലിൻ: അയർലന്റിൽ സോഷ്യൽ ഹൗസിംഗിനായി പണം അനുവദിച്ച് ഭവന മന്ത്രാലയം. ഭവന മന്ത്രി ജെയിംസ് ബ്രൗൺ ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 23 മില്യൺ യൂറോ ആണ് അനുവദിച്ചിട്ടുള്ളത്.
പ്രായമായ വാടകക്കാർക്കും ശാരീരിക വൈകല്യം ബാധിച്ചവർക്കും ഭവന സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഡിസ്ലേബിൾഡ് പേഴ്സൺസ് ഗ്രാന്റിന് 23 മില്യൺ യൂറോ സഹായമായി പ്രഖ്യാപിക്കുന്നു. ഇതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇത് ഭവനസാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ഏവർക്കും സഹായകമാകും. ഇക്കുറി കൗണ്ടി വെക്സ്ഫോർഡിന് അനുവദിച്ച തുക 5,50,466 യൂറോ ആണ്. ഏകദേശം 25 ശതമാനത്തിന്റെ വർദ്ധനവ് വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post

