- മുഖ്യമന്ത്രി ചെറ്റ എന്നു വിളിച്ചതില് അഭിമാനം; ധർമ്മടം മണ്ഡലത്തിൽ ആര് നിന്നാലും ജയിക്കുമെന്ന് ജി സുധാകരൻ
- ചരിത്രം ആവർത്തിക്കുമോ, അതോ തിരുത്തപ്പെടുമോ?; ശക്തമായ പോരാട്ടത്തിന് കളമൊരുങ്ങിയ പേരാവൂർ
- ബി. ഗോപാലകൃഷ്ണന്റെ വിവാദ പ്രസ്താവന ; ഗുരുവായൂർ പോലീസ് കേസെടുത്തു
- യുവതിയുടെ കൊലപാതകം; ഡെറിയിലെ വീട്ടിൽ പരിശോധന
- വർക്കലയിൽ അപ്രതീക്ഷിത നീക്കം : സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശൻ ബിജെപിയിൽ , സ്ഥാനാർത്ഥിയായി പ്രഖ്യാപനം
- ഓപ്പറേഷൻ സെർച്ച്ലൈറ്റിനിടെ നടന്ന അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : പ്രമേയം യുഎസ് പ്രതിനിധി സഭയിൽ
- സാവോയിർസ് റോണന് വീട് നിർമ്മിക്കാൻ അനുമതി
- ഓവർടൈം ഡ്യൂട്ടി; ശമ്പളത്തിന് പുറമേ നൽകിയത് 189 മില്യൺ യൂറോ
Author: sreejithakvijayan
ഡബ്ലിൻ: അയർലന്റിൽ വിദ്യാഭ്യാസ വകുപ്പിനെ പ്രതിഷേധവുമായി അണിനിരന്ന് ആയിരങ്ങൾ. ഓട്ടിസം ബാധിച്ച കുട്ടികൾക്ക് സൗകര്യങ്ങൾ ഉറപ്പാക്കുന്നതിൽ വീഴ്ചവരുത്തിയ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ വകുപ്പിനെതിരെ പ്രതിഷേധം ഉയർന്നത്. സർക്കാരിന്റെ അനാസ്ഥയെ തുടർന്ന് അധിക സഹായം ആവശ്യമായ കുട്ടികൾ പരാജയപ്പെടുകയാണെന്ന് സിൻ ഫെയ്ൻ പാർട്ടി നേതാവ് മേരി ലൂ മക്‌ഡൊണാൾഡ് കുറ്റപ്പെടുത്തി. ഓട്ടിസം ബാധിച്ച കുട്ടികൾക്ക് ഇതുവരെ ഇവർക്കായി സ്‌കൂളിൽ അനുവദിച്ച സൗകര്യങ്ങൾ പ്രയോജനപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രതിഷേധം ഉയർന്നത് . ഡബ്ലിനിൽ ആയിരുന്നു പ്രതിഷേധവുമായി ആളുകൾ ഒത്തുകൂടിയത്. ഓട്ടിസം ബാധിതരായ കുട്ടികൾക്ക് സൗകര്യങ്ങൾ ഉറപ്പുവരുത്താത്തതിൽ നേരത്തെയും പ്രതിഷേധം ഉയർന്നിരുന്നു.
ബെൽഫാസ്റ്റ്: ഡൺമുറിയിലെ 5ജി മാസ്റ്റ് കത്തിയ സംഭവം കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്ന നിഗമനത്തിൽ പോലീസ്. പ്രാഥമിക അന്വേഷണത്തിലാണ് സംഭവം ആകസ്മികമല്ലെന്ന് വ്യക്തമായത്. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം തുടരുകയാണ്. ശനിയാഴ്ച ഉച്ചയ്ക്ക് 2.40 ഓടെയായിരുന്നു 5ജി മാസ്റ്റിൽ തീപിടിത്തം ഉണ്ടായത്. സ്പ്രിംഗ്ബാങ്ക് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപത്തെ 5ജി മാസ്റ്റ് ആയിരുന്നു കത്തിയത്. വിവരം അറിഞ്ഞ് ഫയർഫോഴ്‌സ് എത്തി ഉടനെ തീ അണയ്ക്കുകയായിരുന്നു. സംഭവത്തിന്റെ ദൃക്‌സാക്ഷികളോട് സ്‌റ്റേഷനുമായി ബന്ധപ്പെടാൻ പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.
ഡബ്ലിൻ: അയർലന്റിൽ ലൈംഗിക രോഗങ്ങളുടെ വ്യാപന ( സെക്ഷ്വലി ട്രാൻസ്മിറ്റഡ് ഇൻഫെക്ഷൻ) നിരക്ക് കുറയുന്നു. 2024 ൽ എസ്ടിഐ വ്യാപന നിരക്ക് 11 ശതമാനമായി കുറഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. ഹെൽത്ത് പ്രൊട്ടക്ഷൻ സർവൈലൻസ് സെന്റർ (എച്ച്പിഎസ്‌സി ) ആണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്. പ്രധാന ലൈംഗിക രോഗങ്ങളായ ക്ലമീഡിയ, ഗൊണോറിയ എന്നിവയുടെ വ്യാപനത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിട്ടുള്ളത്. ഇതാണ് നിർണായകമായത്. കഴിഞ്ഞ രണ്ട് വർഷവും ലൈംഗിക രോഗങ്ങളുടെ നിരക്കിൽ വലിയ വർദ്ധനവ് ഉണ്ടായിരുന്നു. സ്ത്രീകളിൽ പ്രത്യേകിച്ച 20 നും 24 നും ഇടയിൽ പ്രായമുള്ളവരിലാണ് ലൈംഗിക രോഗങ്ങൾ കൂടുതലായി കണ്ടുവരുന്നത്.
ഡബ്ലിൻ: അയർലന്റിൽ കഴിഞ്ഞ ഒരു വർഷമായി ഒഴിഞ്ഞുകിടക്കുന്നത് 800 ഓളം വീടുകൾ. 776 വീടുകൾ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. രാജ്യത്തുടനീളം 2749 കൗൺസിൽ ഹൗസുകളും ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഒഴിഞ്ഞുകിടക്കുന്ന വാസസ്ഥലങ്ങൾ ഏറ്റവും കൂടുതലായുള്ളത് ഡബ്ലിനിലാണ്. ഇവിടെ നാല് കൗണ്ടി കൗൺസിലുകളിലായി 750 പ്രോപ്പർട്ടികൾ ഉപയോഗിക്കാതെ ഒഴിഞ്ഞുകിടക്കുകയാണ്. ഇവയിൽ 265 എണ്ണത്തിൽ ഒരു വർഷമായി ആൾത്താമസം ഇല്ല.
ഡബ്ലിൻ: നിലവിലെ റെന്റ് പ്രഷർ സോൺ സംവിധാനത്തിൽ മാറ്റംവരുത്താൻ സർക്കാർ. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇതിനോടകം തന്നെ പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് മറ്റ് മന്ത്രിമാർ എന്നിവർ ചേർന്ന് വിഷയത്തിൽ ചർച്ച നടത്തിയിട്ടുണ്ട്. അടുത്ത മന്ത്രിസഭാ യോഗത്തിന് മുൻപ് സംവിധാനത്തിൽ മാറ്റം കൊണ്ടുവരാനാണ് സർക്കാർ ആലോചിക്കുന്നത്. ചൊവ്വാഴ്ചയാണ് മന്ത്രിസഭാ യോഗം ചേരുക. ഇതിന് മുന്നോടിയായി തിങ്കളാഴ്ച രാത്രി കൂടുതൽ ചർച്ചകൾ ഇതുമായി ബന്ധപ്പെട്ട് നടക്കും. നിലവിലെ റെന്റ് പ്രഷർ സോൺ സംവിധാനവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ഡിംസബറിൽ കാലഹരണപ്പെടും. ഇതിന് മുന്നോടിയായിട്ടാണ് നിലവിലെ വ്യവസ്ഥകളിൽ മാറ്റം കൊണ്ടുവരുന്നത്
ഡബ്ലിൻ: ഇടിമിന്നൽ സാദ്ധ്യതയെ തുടർന്ന് അയർലന്റിൽ ഇന്നലെയും യെല്ലോ വാണിംഗ്. അഞ്ച് കൗണ്ടികളിൽ ആയിരുന്നു യെല്ലോ വാണിംഗ് ഉണ്ടായിരുന്നത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെ വാണിംഗ് അവസാനിച്ചു. വാട്ടർഫോർഡ്, വെക്സ്ഫോർഡ്, കാർലോ, കിൽക്കെന്നി, ടിപ്പററി എന്നീ കൗണ്ടികളിലായിരുന്നു യെല്ലോ വാണിംഗ് ഉണ്ടായിരുന്നത്. വാട്ടർഫോർഡിലും വെക്സ്ഫോർഡിലും ഉച്ചയ്ക്ക് 1.55 ന് യെല്ലോ വാണിംഗ് ആരംഭിച്ചിരുന്നു. മറ്റ് കൗണ്ടികളിൽ 3.29 മുതലായിരുന്നു വാണിംഗ് ഏർപ്പെടുത്തിയത്. അതിശക്തമായ ഇടിമിന്നലും മഴയും ആയിരുന്നു ഇന്നലെ മെറ്റ് ഐറാൻ പ്രവചിച്ചിരുന്നത്.
കെറി: കൗണ്ടി കെറിയിലെ കർഷകർ മൈക്കൽ ഗെയ്നിന്റെ മൃതദേഹം സംസ്‌കരിച്ചു. കെൻമരെയിലെ ഹോളി ക്രോസ് ചർച്ചിൽ ശനിയാഴ്ചയായിരുന്നു സംസ്‌കാര ചടങ്ങുകൾ നടന്നത്. അടുത്ത ബന്ധുക്കളുടെ മാത്രം സാന്നിദ്ധ്യത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകൾ. കമ്പിളികൊണ്ട് ആവരണം ചെയ്ത മരപ്പെട്ടിയിൽ ആയിരുന്നു അദ്ദേഹത്തിന്റെ മൃതദേഹ ഭാഗങ്ങൾ കൊണ്ടുവന്നത്. പിന്നീട് പ്രത്യേക പ്രാർത്ഥനകൾക്ക് ശേഷം അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിച്ചു. ഗെയ്നിന്റെ കുടുംബാംഗങ്ങളും ഇടവക വികാരിയും അദ്ദേഹത്തെ അനുസ്മരിച്ചു. കഴിഞ്ഞ മാസമാണ് ദീർഘനാൾ നീണ്ട തിരച്ചിലിനൊടുവിൽ മൈക്കൽ ഗെയ്നിന്റെ മൃതദേഹ ഭാഗങ്ങൾ സ്വന്തം കൃഷിയിടത്തിൽ നിന്നും കണ്ടെത്തിയത്. തുടർന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയിൽ ഇത് അദ്ദേഹത്തിന്റേതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. എങ്ങനെയാണ് മൈക്കൽ കൊല്ലപ്പെട്ടത് എന്നതിൽ വ്യക്തതയില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
മഗ്റാലിൻ: കൗണ്ടി ഡൗണിലെ ഫാക്ടറിയിൽ രാസവസ്തു പൊട്ടിത്തെറിച്ച് അപകടം. സംഭവത്തിൽ പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഗ്റാലിനിലെ ഫാക്ടറിയിൽ വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. അപകടം ഉണ്ടാകുമ്പോൾ നിരവധി ജീവനക്കാർ ഫാക്ടറിയിൽ ഉണ്ടായിരുന്നു. രാസവസ്തു പൊട്ടിത്തെറിച്ചതിന് പിന്നാലെ ഫാക്ടറി കെട്ടിടത്തിന് തീപടർന്നു. ഉടനെ ആളുകൾ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് ഉദ്യോഗസ്ഥരാണ് പരിക്കേറ്റ അഞ്ച് പേരെയും ആശുപത്രിയിലേക്ക് മാറ്റിയത്. ഫാക്ടറിയിൽ നിന്നുള്ള പുക ശ്വസിച്ച് 17 പേർക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായി. ഇവർക്ക് ആംബുലൻസിൽ ചികിത്സ നൽകി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കാവൻ: കൗണ്ടി കാവനിൽ ഇടിമിന്നലേറ്റ് കന്നുകാലികൾ ചത്തു. ബട്ട്ലർസ്ബ്രിഡ്ജിൽ ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. പ്രദേശത്തെ ഫാമിലെ 10 കന്നുകാലികളാണ് ചത്തത്. ഇടിമിന്നൽ സാദ്ധ്യതയുടെ പശ്ചാത്തലത്തിൽ മെറ്റ് ഐറാൻ കൗണ്ടിയിൽ യെല്ലോ വാണിംഗ് പുറപ്പെടുവിച്ചിരുന്നു. ഫാമിനോട് ചേർന്നുള്ള പ്രദേശത്ത് രാത്രി മേയുകയായിരുന്നു കന്നുകാലികൾ. ഇതിനിടെ ശക്തമായി മഴ പെയ്തു. ഇതോടെ ഇവ മഴ നനയാതിരിക്കാൻ ഇവിടെയുള്ള മരത്തിന് താഴെ അഭയം പ്രാപിക്കുകയായിരുന്നു. അപ്പോഴാണ് ശക്തമായ ഇടിമിന്നൽ ഉണ്ടായത്. മിന്നലേറ്റ 10 കന്നുകാലികളും ചത്തുവീഴുകയായിരുന്നു.
ഡബ്ലിൻ: നാടുകടത്തപ്പെടുന്നതിന് മുൻപ് അനധികൃത കുടിയേറ്റക്കാരിൽ ഭൂരിഭാഗവും പേർ പോലീസിന്റെ കസ്റ്റഡിയിൽ ആയിരുന്നുവെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം നൈജീരിയയിലേക്ക് അയച്ച 35 പേരിൽ 28 പേരായിരുന്നു പോലീസ് കസ്റ്റഡിയിൽ ഉണ്ടായിരുന്നത്. 27 ദിവസത്തെ കസ്റ്റഡി പൂർത്തിയാക്കിയ ശേഷം ആയിരുന്നു ഇവരെ നാടുകടത്തിയത്. നീതിന്യായ വകുപ്പാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്തിയത്. നാടുകടത്തുന്നതിന് മുൻപ് ഇവരെ 56 ദിവസം വരെ കസ്റ്റഡിയിൽവയ്ക്കാൻ നിയമം അനുശാസിക്കുന്നുണ്ടെന്ന് നീതി വകുപ്പിന്റെ പ്രസ്താവനയിൽ പറയുന്നു. യാത്രയ്ക്ക് ആവശ്യമുള്ള രേഖകൾ ലഭ്യമാക്കുന്നതിനും വിവരങ്ങൾ ശേഖരിക്കുന്നതിനുമാണ് ഇങ്ങനെ ചെയ്യുന്നത്. ഇവരെ പാർപ്പിയ്ക്കുന്നതിന് വേണ്ടി കാസിൽറിയ പ്രിഷൻ, ക്ലോവർഹിൽ ജയിൽ, കോർക്ക് ജയിൽ, ലിമെറിക്ക് ജയിൽ, മിഡ്‌ലാൻഡ്‌സ് ജയിൽ, വീറ്റ്ഫീൽഡ് ജയിൽ എന്നിവിടങ്ങൾ ഉണ്ടെന്നും നീതി വകുപ്പ് വ്യക്തമാക്കി.
Subscribe to Updates
Get the latest creative news from FooBar about art, design and business.
