- കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങൾ ലംഘിക്കപ്പെടുന്നു; റിപ്പോർട്ട് പുറത്ത്
- പമ്പുകൾക്ക് മുന്നിൽ നീണ്ട ക്യൂകൾ; ടാങ്കറുകൾ ആക്രമണ ഭീഷണിയിൽ; ഇന്ധന പ്രതിസന്ധിയിൽ വലഞ്ഞ് ബംഗ്ലാദേശ്
- എല്ലാ കാര്യത്തിലും പാലിക്കേണ്ട ചില മര്യാദകൾ ഉണ്ട് ; അത് പാലിച്ചില്ലെങ്കിൽ, പ്രതികരണം അതനുസരിച്ചായിരിക്കും ; പിണറായി വിജയൻ
- ‘ തെറ്റ് എന്റെ ഭാഗത്താണ് , ഞാൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു ‘ ; ഇതാണ് മുഖ്യമന്ത്രിയോട് ചോദ്യമുന്നയിക്കാൻ ശ്രമിച്ച ദാസ് പി ജോർജ്
- മോർട്ട്ഗേജ് സ്വിച്ചിംഗ്; പുതിയ മാറ്റങ്ങളുമായി സെൻട്രൽ ബാങ്ക്
- ശബ്ദം എങ്ങനെ ക്ലോൺ ചെയ്യാമെന്ന് പഠിപ്പിക്കുന്ന വീഡിയോ യൂട്യൂബിൽ : മോഹൻലാലിന്റെ കേസ് പരിഗണിച്ച് കോടതി
- അറ്റകുറ്റപ്പണികൾ പൂർത്തിയായി; പൂൾബെഗ് ലൈറ്റ്ഹൗസിലേക്കുള്ള പ്രവേശനം പുന:സ്ഥാപിച്ചു
- ഇവിടെ നിന്നും പാസാകാൻ പാടുപെടും; ബുദ്ധിമുട്ടേറിയ ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങളായി താലയും ഫിൻഗ്ലാസും
Author: sreejithakvijayan
ഡബ്ലിൻ: നഗരത്തിലെ ആയോധനകലകൾ പഠിപ്പിക്കുന്ന സ്‌കൂളിന് അജ്ഞാത സംഘം തീയിട്ടു. ഇന്ന് പുലർച്ചെ 2 മണിയോടെയായിരുന്നു ആക്രമണം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡബ്ലിൻ 2 ലെ ടൗൺസെന്റ് സ്ട്രീറ്റിലുള്ള ജിയു ജിറ്റ്സു സ്‌കൂളിൽ ആയിരുന്നു തീവയ്പ്പ് ഉണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല. വിവരം അറിഞ്ഞ് ഉടനെ തന്നെ അഗ്നിശമന സേന സ്ഥലത്ത് എത്തിയതിനാൽ വലിയ നാശനഷ്ടം ആണ് ഒഴിവായത്.
ഗാൽവെ: ഗാൽവെയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഹെൽത്ത്‌കെയർ കമ്പനിയായ ന്യൂറന്റ് മെഡിക്കൽ. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 125 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് കമ്പനിയുടെ തീരുമാനം. ഒറാൻമോറിലെ വെസ്റ്റ്ലിങ്ക് കൊമേഴ്സ്യൽ പാർക്കിൽ കമ്പനി പുതിയ നിർമ്മാണ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനത്തിന് പിന്നാലെയായിരുന്നു തൊഴിലവസരം സൃഷ്ടിക്കുമെന്ന പ്രഖ്യാപനം. എൻജിനീയറിംഗ്, ക്വാളിറ്റി കൺ്‌ട്രോൾ, ഓപ്പറേഷൻസ്, സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, സെയിൽസ് ആന്റ് മാർക്കറ്റിംഗ് എന്നീ മേഖലകളിലാകും തൊഴിലവസരങ്ങൾ.
ഡെറി: വടക്കൻ അയർലന്റിലെ ഡെറിയിൽ പോലീസുകാർക്ക് നേരെ കലാപകാരികളുടെ ആക്രമണം. പോലീസുകാർക്ക് നേരെ അക്രമികൾ പടക്കങ്ങൾ എറിഞ്ഞു. ഇന്നലെ രാത്രി എട്ട് മണിയ്ക്ക് ഓർച്ചാർഡ് റോയിൽ ആയിരുന്നു സംഭവം. പോലീസുകാർക്ക് നേരെ നടക്കുന്ന അക്രമങ്ങളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രാത്രി പ്രദേശത്ത് ഒരു സംഘം കലാപകാരികൾ തടിച്ച് കൂടുകയായിരുന്നു. ഇതിന് പിന്നാലെ ഫൗണ്ടൻ എസ്റ്റേറ്റിലെ വീടുകൾ ആക്രമിക്കാനും ഇവർ ശ്രമിച്ചു. കലാപകാരികൾ സംഘം ചേർന്നതായുള്ള വിവരം ലഭിച്ചതിന് പിന്നാലെ സ്ഥലത്ത് എത്തിയ പോലീസുകാർക്ക് നേരെ ആയിരുന്നു ആക്രമണം ഉണ്ടായത്.
ഡബ്ലിൻ: അയർലന്റിൽ ചൂടുള്ള കാലാവസ്ഥയ്ക്ക് സാദ്ധ്യതയുള്ള പശ്ചാത്തലത്തിൽ വളർത്തുനായ ഉടമകൾക്ക് നിർദ്ദേശവുമായി ഡോഗ് ട്രസ്റ്റ്. വരും ദിവസങ്ങളിൽ നായ്ക്കളുമായി രാവിലെയും വൈകീട്ടും മാത്രമേ പുറത്തേയ്ക്ക് നടക്കാനിറങ്ങാവൂ എന്നും താപാഘാതത്തിനെതിരെ ജാഗ്രത വേണമെന്നും ട്രസ്റ്റ് അറിയിച്ചു. നായ്ക്കളെ കൊണ്ട് വ്യായാമം ചെയ്യിക്കുന്നത് താപാഘാതത്തിനുള്ള സാദ്ധ്യത വർദ്ധിക്കും. അതിനാൽ രാവിലെയും വൈകീട്ടും നായ്ക്കളെ നടത്തിക്കാം. രാവിലെയും വൈകീട്ടും ചൂട് കുറയുമെന്നതിനാൽ നായ്ക്കളുമായി പുറത്തിറങ്ങാൻ ഇതാണ് അനുയോജ്യമായ സമയം. ചൂടുള്ള സമയങ്ങളിൽ നായ്ക്കൾക്ക് ധാരാളം വെള്ളം കുടിക്കാൻ നൽകണം. ആരോഗ്യപ്രശ്‌നങ്ങൾ ഉള്ള നായ്ക്കൾക്ക് പ്രത്യേകം ശ്രദ്ധ നൽകണം എന്നും ഡോഗ് ട്രസ്റ്റ് വ്യക്തമാക്കി.
ഡബ്ലിൻ: ഡബ്ലിനിലെ ചരിത്രപ്രസിദ്ധമായ ഡൺ ലാവോഘെയർ തുറമുഖത്തിന്റെ പുനർവികസനത്തിനായുള്ള രൂപരേഖ തയ്യാറായി. ഇവന്റ് സെന്ററും സ്പാ ഹോട്ടലും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് തുറമുഖത്തിന്റെ പുനർവികസനം. അടുത്ത 20 വർഷത്തിനുള്ളിൽ തുറമുഖത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് ഡൺ ലാവോഘെയർ-റാത്ത്ഡൗൺ കൗണ്ടി കൗൺസിൽ ലക്ഷ്യമിടുന്നത്. ഒരു കാലത്ത് ബ്രിട്ടനെയും അയർലന്റിനെയും തമ്മിൽ ബന്ധിപ്പിച്ചിരുന്ന തുറമുഖം ആയിരുന്നു ലാവോഘെയറിലേത്. ഏകദേശം 50 വർഷക്കാലത്തെ പ്രയത്‌നത്തിനൊടുവിലാണ് ഈ തുറമുഖം നിർമ്മിച്ചത്. എന്നാൽ ഇന്ന് പൊതുജനങ്ങളെ ആകർഷിക്കുകയാണ് തുറമുഖത്തിന്റെ പുനർവികസനത്തിലൂടെ കൗൺസിൽ ലക്ഷ്യമിടുന്നത്. ഫ്‌ളോട്ടിംഗ് പോണ്ടൂണുകൾ, പൂൾ, സ്റ്റീംബാത്ത് സെന്റർ, റെസിഡൻഷ്യൽ ഹോട്ടലുകൾ എല്ലാം തുറമുഖത്തിന്റെ ഭാഗമായി നിർമ്മിക്കും.
ഡബ്ലിൻ: അയർലന്റിൽ ഇന്ന് മുതൽ ഹ്യൂമൻ ടിഷ്യു ആക്ട് 2024 പ്രാബല്യത്തിൽ. ഇതിനോട് അനുബന്ധിച്ചുള്ള ഓപ്റ്റ് ഔട്ട് സംവിധാനവും ഇന്ന് മുതൽ നിലവിൽ വന്നു. പ്രായപൂർത്തിയായ എല്ലാവരെയും അവയവദാതാക്കളായി കണക്കാക്കുന്ന നിയമമാണ് ഹ്യൂമൻ ടിഷ്യു ആക്ട്. അവയവദാനത്തിന് ആഗ്രഹിക്കാത്തവർക്ക് വേണ്ടിയാണ് ഓപ്റ്റ് ഔട്ട് സംവിധാനം. അവയവദാനത്തിന് ആഗ്രഹിക്കാത്തവർക്ക് ഇതിൽ ഇതിൽ പേര് ചേർക്കാം. കഴിഞ്ഞ വർഷമാണ് ഹ്യൂമൻ ടിഷ്യു ആക്ട് 2024 ന് സർക്കാർ അനുമതി നൽകിയത്. രാജ്യത്ത് അവയവമാറ്റത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് ഒഴിവാക്കുന്നതിന് വേണ്ടിയാണ് പുതിയ സംവിധാനം കൊണ്ടുവന്നിരിക്കുന്നത്. കഴിഞ്ഞ വർഷം 263 അവയവമാറ്റ ശസ്ത്രക്രിയകളാണ് നടത്തിയത്. ഇതിൽ 84 അവയവങ്ങൾ എടുത്തത് മരിച്ചവരിൽ നിന്നും 30 എണ്ണം ജീവിച്ചിരിക്കുന്ന ദാതാക്കളിൽ നിന്നുമാണ്. വൃക്കദാനം ആയിരുന്നു ഇതിൽ ഭൂരിഭാഗവും.
ഡബ്ലിൻ: അയർലന്റിൽ മാനദണ്ഡങ്ങൾ പാലിക്കാതെ മാനസികാരോഗ്യ കേന്ദ്രങ്ങൾ. മെന്റൽ ഹെൽത്ത് കമ്മീഷന്റെ പരിശോധനയിലാണ് നിരവധി മാനസികാരോഗ്യകേന്ദ്രങ്ങൾ സർക്കാർ നിഷ്‌കർഷിക്കുന്ന നിയമങ്ങൾ പാലിക്കുന്നില്ലെന്ന് വ്യക്തമായത്. മാനസികാരോഗ്യകേന്ദ്രങ്ങളെക്കുറിച്ച് നിരവധി പരാതികളും ഉയരുന്നുണ്ട്. കോർക്ക്, ഡബ്ലിൻ, കിൽഡെയർ ലൗത്ത്, മായോ എന്നിവിടങ്ങളിലെ മാനസികാരോഗ്യകേന്ദ്രങ്ങളാണ് ചട്ടലംഘനങ്ങൾ നടത്തിയിരിക്കുന്നത്. വൃത്തിഹീനമായ അന്തരീക്ഷം, ജീവനക്കാരുടെ അഭാവം എന്നിവ പല മാനസികാരോഗ്യ കേന്ദ്രത്തിലെയും പ്രശ്‌നമാണ്. പലരോഗികൾക്കും ആവശ്യമായ പരിചരണം ജീവനക്കാരിൽ നിന്നും ലഭിക്കുന്നില്ല. ഇതേ തുടർന്ന് ഭൂരിഭാഗം പേരും നിരാശരാണെന്നും കമ്മീഷന്റെ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.
ഡബ്ലിൻ: അയർലന്റിൽ ഒരാഴ്ച അതിശക്തമായ ചൂട് അനുഭവപ്പെടുമെന്ന് മെറ്റ് ഐറാൻ. രാജ്യത്ത് താപനില റെക്കോർഡ് ഭേദിക്കും. വ്യാഴവും വെള്ളിയും ഈ വാരത്തിലെ ഏറ്റവും ചൂടേറിയ ദിനങ്ങൾ ആയിരിക്കുമെന്നും മെറ്റ് ഐറാൻ പ്രവചിക്കുന്നു. അയർലന്റിൽ നാളെയോടെ ഉയർന്ന അന്തരീക്ഷ മർദ്ദം രൂപപ്പെടും. ഇതാണ് രാജ്യത്ത് അതികഠിനമായ ചൂടിന് കാരണം ആകുന്നത്. ഈ വാരാന്ത്യത്തിൽ താപനില 25 ഡിഗ്രി കടക്കും. ചിലയിടങ്ങളിൽ അന്തരീക്ഷ താപനില 28 ഡിഗ്രിവരെ രേഖപ്പെടുത്താമെന്നും മെറ്റ് ഐറാൻ വ്യക്തമാക്കുന്നു. അടുത്ത ദിവസങ്ങളിൽ രാജ്യത്ത് ഉഷ്ണതരംഗത്തിനും സാദ്ധ്യതയുണ്ട്.
ഡബ്ലിൻ: അയർലന്റിൽ പ്രായപൂർത്തിയായവരിൽ ഭൂരിപക്ഷവും വാർത്തകളിൽ താത്പര്യം പ്രകടിപ്പിക്കുന്നു. ഡിജിറ്റൽ ന്യൂസ് റിപ്പോർട്ടിന്റെ വാർഷിക റിപ്പോർട്ടിലാണ് പകുതിയിലധികം പേരും വാർത്തകളിൽ താത്പര്യമുള്ളവരാണെന്ന് വ്യക്തമാക്കുന്നത്. മുതിർന്നവരുടെ ജനസംഖ്യയിൽ 56 ശതമാനം പേരും വാർത്തകളിൽ അതിയായ താത്പര്യം ഉള്ളവരോ താത്പര്യമുള്ളവരോ ആണെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. അമേരിക്ക, യുകെ എന്നീ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വാർത്തകൾ ഇഷ്ടപ്പെടുന്നവർ അയർലന്റിലാണ് ഉള്ളത്. 2022 മുതലാണ് ആളുകളിൽ വാർത്തകളിൽ താത്പര്യം ജനിച്ച് തുടങ്ങിയത്. മുതിർന്നിവരുടെ ജനസംഖ്യയിൽ 72 ശതമാനം പേർ ആർടിഇ പുറത്തുവിടുന്ന വാർത്തകളിൽ വിശ്വസിക്കുന്നവരാണ്. 70 ശതമാനം പേർ ഐറിഷ് ടൈംസിലെ വാർത്തകളെയും 68 ശതമാനം പേർ ഐറിഷ് ഇൻഡിപെൻഡന്റിലെ വാർത്തകളെയും വിശ്വസിക്കുന്നു.
ഡബ്ലിൻ: അയർലന്റിലെ സ്‌കൂളുകൾക്ക് സാധാരണ യൂണിഫോമുകൾ ഉപയോഗിക്കാൻ നിർദ്ദേശം. കോംപറ്റീഷൻ ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ കമ്മീഷനാണ് (സിസിപിസി) നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി പ്രൈമറി, പോസ്റ്റ് പ്രൈമറി സ്‌കൂളുകൾക്ക് സിസിപിസി കത്ത് നൽകി. അദ്ധ്യയന വർഷത്തിൽ രക്ഷിതാക്കൾക്കുണ്ടാകുന്ന സാമ്പത്തിക ഭാരം ലഘൂകരിക്കുന്നിതിന് വേണ്ടിയാണ് പുതിയ നിർദ്ദേശം സിസിപിസി പുറപ്പെടുവിച്ചിരിക്കുന്നത്. സാധാരണ അല്ലാത്ത ബ്രാന്റഡ് യൂണിഫോമുകൾ വാങ്ങുന്നതിനായി രക്ഷിതാക്കൾക്ക് അധിക പണം ചിലവിടേണ്ടിവരുന്നു. ഇതിന് പുറമേ ബിസിനസ് രംഗത്തെ മത്സരത്തിനും അതുവഴി യൂണിഫോമിന് വില ഉയരാനും ഇത് കാരണമാകുമെന്നും സിസിപിസി വ്യക്തമാക്കി.
Subscribe to Updates
Get the latest creative news from FooBar about art, design and business.
