ഡബ്ലിൻ: ചരിത്രപ്രസിദ്ധമായ പൂൾബെഗ് ലൈറ്റ്ഹൗസിലേക്ക് വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി. ലൈറ്റ് ഹൗസിലേക്കുള്ള ഗ്രേറ്റ് സൗത്ത് വാളിലെ അറ്റകുറ്റപ്പണികൾ പൂർത്തിയായതോടെയാണ് പ്രവേശനം പുന:സ്ഥാപിച്ചത്. ദിനം പ്രതി നിരവധി വിനോദസഞ്ചാരികളാണ് ലൈറ്റ് ഹൗസ് സന്ദർശിക്കാൻ എത്താറുള്ളത്.
ബ്രാം ചുഴലിക്കാറ്റിനെ തുടർന്നാണ് ഗ്രേറ്റ് സൗത്ത് വാളിന് തകരാർ സംഭവിച്ചത്. ഇതേ തുടർന്ന് അറ്റകുറ്റപ്പണികൾക്കായി കഴിഞ്ഞ മാസം ഈ പാത അടയ്ക്കുകയായിരുന്നു. ഡബ്ലിൻ പോർട്ട് ആൻഡ് മർഫിയാണ് വാളിന്റെ പണികൾക്ക് നേതൃത്വം നൽകിയത്. നിർമ്മാണ പ്രവർത്തനങ്ങൾക്കായി 2.5 മില്യൺ യൂറോ പദ്ധതിയിൽ ഉൾപ്പെടുത്തിയായിരുന്നു നിർമ്മാണം.
Discussion about this post

