ഡബ്ലിൻ: അയർലൻഡിലെ ഏറ്റവും ബുദ്ധിമുട്ടുള്ള രണ്ട് ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങളും ഉള്ളത് ഡബ്ലിനിൽ. കൗണ്ടിയിലെ താലയും ഫിൻഗ്ലാസുമാണ് ഏറ്റവും ബുദ്ധിമുട്ടേറിയ ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങൾ. താലയാണ് ഈ പട്ടികയിൽ ആദ്യത്തേത്.
1,690 ടെസ്റ്റുകളാണ് താലയിലെ ഡ്രൈവിംഗ് ടെസ്റ്റ് സെന്ററിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഇവിടെ ഡ്രൈവിംഗ് ടെസ്റ്റിനായി ലേണർമാർക്ക് ശരാശരി 26.7 ആഴ്ചകൾ കാത്തിരിക്കേണ്ടതായുണ്ട്. 46.3 ശതമാനമാണ് ഇവിടുത്തെ ശരാശരി പ്രതിമാസ വിജയ നിരക്ക്.
42.3 ശതമാനമാണ് ഫിൻഗ്ലാസിലെ ശരാശരി വിജയ നിരക്ക്. അപേക്ഷകളുടെ എണ്ണത്തിലെ വർധനവും അപ്പോയ്ന്റ്മെന്റുകൾ നഷ്ടമാകുന്നതുമാണ് ഫിൻഗ്ലാസിനെ രണ്ടാംസ്ഥാനത്ത് എത്തിച്ചത്.
Discussion about this post

