ഡബ്ലിൻ: അയർലന്റിൽ മാനദണ്ഡങ്ങൾ പാലിക്കാതെ മാനസികാരോഗ്യ കേന്ദ്രങ്ങൾ. മെന്റൽ ഹെൽത്ത് കമ്മീഷന്റെ പരിശോധനയിലാണ് നിരവധി മാനസികാരോഗ്യകേന്ദ്രങ്ങൾ സർക്കാർ നിഷ്കർഷിക്കുന്ന നിയമങ്ങൾ പാലിക്കുന്നില്ലെന്ന് വ്യക്തമായത്. മാനസികാരോഗ്യകേന്ദ്രങ്ങളെക്കുറിച്ച് നിരവധി പരാതികളും ഉയരുന്നുണ്ട്.
കോർക്ക്, ഡബ്ലിൻ, കിൽഡെയർ ലൗത്ത്, മായോ എന്നിവിടങ്ങളിലെ മാനസികാരോഗ്യകേന്ദ്രങ്ങളാണ് ചട്ടലംഘനങ്ങൾ നടത്തിയിരിക്കുന്നത്. വൃത്തിഹീനമായ അന്തരീക്ഷം, ജീവനക്കാരുടെ അഭാവം എന്നിവ പല മാനസികാരോഗ്യ കേന്ദ്രത്തിലെയും പ്രശ്നമാണ്. പലരോഗികൾക്കും ആവശ്യമായ പരിചരണം ജീവനക്കാരിൽ നിന്നും ലഭിക്കുന്നില്ല. ഇതേ തുടർന്ന് ഭൂരിഭാഗം പേരും നിരാശരാണെന്നും കമ്മീഷന്റെ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.
Discussion about this post

