ഡബ്ലിൻ: അയർലൻഡിൽ കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങൾ വ്യാപകമായി ലംഘിക്കപ്പെടുന്നതായി റിപ്പോർട്ട്. മൈഗ്രന്റ് റൈറ്റ്സ് സെന്റർ അയർലൻഡ് ആണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. അവകാശലംഘനങ്ങൾ അക്കമിട്ട് നിരത്തിക്കൊണ്ടുള്ള റിപ്പോർട്ടും എംആർസിഐ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആയിരത്തിലധികം എംപോയ്മെന്റ് പെർമിറ്റ് ഉടമകളിൽ നടത്തിയ സർവ്വേയുടെ അടിസ്ഥാനത്തിലാണ് എംആർസിഐ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. കുറഞ്ഞ വേതനം, അമിത ജോലി, പീഡനം, അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കപ്പെടൽ എന്നിവ രാജ്യത്തെ കുടിയേറ്റ തൊഴിലാളികൾ അനുഭവിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ.
Discussion about this post

