ഡബ്ലിൻ: അയർലന്റിൽ ഒരാഴ്ച അതിശക്തമായ ചൂട് അനുഭവപ്പെടുമെന്ന് മെറ്റ് ഐറാൻ. രാജ്യത്ത് താപനില റെക്കോർഡ് ഭേദിക്കും. വ്യാഴവും വെള്ളിയും ഈ വാരത്തിലെ ഏറ്റവും ചൂടേറിയ ദിനങ്ങൾ ആയിരിക്കുമെന്നും മെറ്റ് ഐറാൻ പ്രവചിക്കുന്നു.
അയർലന്റിൽ നാളെയോടെ ഉയർന്ന അന്തരീക്ഷ മർദ്ദം രൂപപ്പെടും. ഇതാണ് രാജ്യത്ത് അതികഠിനമായ ചൂടിന് കാരണം ആകുന്നത്. ഈ വാരാന്ത്യത്തിൽ താപനില 25 ഡിഗ്രി കടക്കും. ചിലയിടങ്ങളിൽ അന്തരീക്ഷ താപനില 28 ഡിഗ്രിവരെ രേഖപ്പെടുത്താമെന്നും മെറ്റ് ഐറാൻ വ്യക്തമാക്കുന്നു. അടുത്ത ദിവസങ്ങളിൽ രാജ്യത്ത് ഉഷ്ണതരംഗത്തിനും സാദ്ധ്യതയുണ്ട്.
Discussion about this post

