ഡബ്ലിൻ: അയർലന്റിൽ പ്രായപൂർത്തിയായവരിൽ ഭൂരിപക്ഷവും വാർത്തകളിൽ താത്പര്യം പ്രകടിപ്പിക്കുന്നു. ഡിജിറ്റൽ ന്യൂസ് റിപ്പോർട്ടിന്റെ വാർഷിക റിപ്പോർട്ടിലാണ് പകുതിയിലധികം പേരും വാർത്തകളിൽ താത്പര്യമുള്ളവരാണെന്ന് വ്യക്തമാക്കുന്നത്. മുതിർന്നവരുടെ ജനസംഖ്യയിൽ 56 ശതമാനം പേരും വാർത്തകളിൽ അതിയായ താത്പര്യം ഉള്ളവരോ താത്പര്യമുള്ളവരോ ആണെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
അമേരിക്ക, യുകെ എന്നീ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വാർത്തകൾ ഇഷ്ടപ്പെടുന്നവർ അയർലന്റിലാണ് ഉള്ളത്. 2022 മുതലാണ് ആളുകളിൽ വാർത്തകളിൽ താത്പര്യം ജനിച്ച് തുടങ്ങിയത്. മുതിർന്നിവരുടെ ജനസംഖ്യയിൽ 72 ശതമാനം പേർ ആർടിഇ പുറത്തുവിടുന്ന വാർത്തകളിൽ വിശ്വസിക്കുന്നവരാണ്. 70 ശതമാനം പേർ ഐറിഷ് ടൈംസിലെ വാർത്തകളെയും 68 ശതമാനം പേർ ഐറിഷ് ഇൻഡിപെൻഡന്റിലെ വാർത്തകളെയും വിശ്വസിക്കുന്നു.

