ഡബ്ലിൻ: അയർലന്റിലെ സ്കൂളുകൾക്ക് സാധാരണ യൂണിഫോമുകൾ ഉപയോഗിക്കാൻ നിർദ്ദേശം. കോംപറ്റീഷൻ ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ കമ്മീഷനാണ് (സിസിപിസി) നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി പ്രൈമറി, പോസ്റ്റ് പ്രൈമറി സ്കൂളുകൾക്ക് സിസിപിസി കത്ത് നൽകി.
അദ്ധ്യയന വർഷത്തിൽ രക്ഷിതാക്കൾക്കുണ്ടാകുന്ന സാമ്പത്തിക ഭാരം ലഘൂകരിക്കുന്നിതിന് വേണ്ടിയാണ് പുതിയ നിർദ്ദേശം സിസിപിസി പുറപ്പെടുവിച്ചിരിക്കുന്നത്. സാധാരണ അല്ലാത്ത ബ്രാന്റഡ് യൂണിഫോമുകൾ വാങ്ങുന്നതിനായി രക്ഷിതാക്കൾക്ക് അധിക പണം ചിലവിടേണ്ടിവരുന്നു. ഇതിന് പുറമേ ബിസിനസ് രംഗത്തെ മത്സരത്തിനും അതുവഴി യൂണിഫോമിന് വില ഉയരാനും ഇത് കാരണമാകുമെന്നും സിസിപിസി വ്യക്തമാക്കി.
Discussion about this post

