ഡബ്ലിൻ: നഗരത്തിലെ ആയോധനകലകൾ പഠിപ്പിക്കുന്ന സ്കൂളിന് അജ്ഞാത സംഘം തീയിട്ടു. ഇന്ന് പുലർച്ചെ 2 മണിയോടെയായിരുന്നു ആക്രമണം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഡബ്ലിൻ 2 ലെ ടൗൺസെന്റ് സ്ട്രീറ്റിലുള്ള ജിയു ജിറ്റ്സു സ്കൂളിൽ ആയിരുന്നു തീവയ്പ്പ് ഉണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല. വിവരം അറിഞ്ഞ് ഉടനെ തന്നെ അഗ്നിശമന സേന സ്ഥലത്ത് എത്തിയതിനാൽ വലിയ നാശനഷ്ടം ആണ് ഒഴിവായത്.
Discussion about this post