ഡെറി: വടക്കൻ അയർലന്റിലെ ഡെറിയിൽ പോലീസുകാർക്ക് നേരെ കലാപകാരികളുടെ ആക്രമണം. പോലീസുകാർക്ക് നേരെ അക്രമികൾ പടക്കങ്ങൾ എറിഞ്ഞു. ഇന്നലെ രാത്രി എട്ട് മണിയ്ക്ക് ഓർച്ചാർഡ് റോയിൽ ആയിരുന്നു സംഭവം. പോലീസുകാർക്ക് നേരെ നടക്കുന്ന അക്രമങ്ങളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
രാത്രി പ്രദേശത്ത് ഒരു സംഘം കലാപകാരികൾ തടിച്ച് കൂടുകയായിരുന്നു. ഇതിന് പിന്നാലെ ഫൗണ്ടൻ എസ്റ്റേറ്റിലെ വീടുകൾ ആക്രമിക്കാനും ഇവർ ശ്രമിച്ചു. കലാപകാരികൾ സംഘം ചേർന്നതായുള്ള വിവരം ലഭിച്ചതിന് പിന്നാലെ സ്ഥലത്ത് എത്തിയ പോലീസുകാർക്ക് നേരെ ആയിരുന്നു ആക്രമണം ഉണ്ടായത്.
Discussion about this post