ഗാൽവെ: ഗാൽവെയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഹെൽത്ത്കെയർ കമ്പനിയായ ന്യൂറന്റ് മെഡിക്കൽ. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 125 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് കമ്പനിയുടെ തീരുമാനം.
ഒറാൻമോറിലെ വെസ്റ്റ്ലിങ്ക് കൊമേഴ്സ്യൽ പാർക്കിൽ കമ്പനി പുതിയ നിർമ്മാണ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനത്തിന് പിന്നാലെയായിരുന്നു തൊഴിലവസരം സൃഷ്ടിക്കുമെന്ന പ്രഖ്യാപനം. എൻജിനീയറിംഗ്, ക്വാളിറ്റി കൺ്ട്രോൾ, ഓപ്പറേഷൻസ്, സപ്ലൈ ചെയിൻ മാനേജ്മെന്റ്, സെയിൽസ് ആന്റ് മാർക്കറ്റിംഗ് എന്നീ മേഖലകളിലാകും തൊഴിലവസരങ്ങൾ.
Discussion about this post