ഡബ്ലിൻ: മോർട്ട്ഗേജ് സ്വിച്ചിംഗ് എളുപ്പമാക്കുന്നതിനുള്ള നടപടികളുമായി സെൻട്രൽ ബാങ്ക്. ഇന്ന് മുതൽ പുതിയ മാറ്റങ്ങൾ നിലവിൽവരും. മോർട്ട്ഗേജ് മാറ്റുന്നത് കൂടുതൽ എളുപ്പവും സുതാര്യവുമാക്കുന്നതിന് വേണ്ടിയാണ് ബാങ്ക് പുതിയ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്.
ഇന്ന് മുതൽ മോർട്ട്ഗേജ് സ്വിച്ചിംഗിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ നൽകണം. ആവശ്യകത, അനുബന്ധ ചിലവ്, ക്രെഡിറ്റ് ചിലവ് എന്നിവ ഇതിൽ ഉൾപ്പെടും. ഇതിന്റെ അടിസ്ഥാനത്തിൽ ഉപഭോക്താക്കൾക്ക് തീരുമാനം എടുക്കാം. പുതിയ മാറ്റം വഴി നാല് വർഷത്തിനുള്ളിൽ കുടുംബങ്ങൾക്ക് പതിനായിരം യൂറോ വരെ ലാഭിക്കാൻ കഴിയും.
Discussion about this post

