Author: sreejithakvijayan

ബെൽഫാസ്റ്റ്: ബാലിമെന കലാപത്തിലെ പ്രതികളെ പിടികൂടാൻ രാവും പകലും പരിശ്രമിച്ച് പോലീസ്. വടക്കൻ അയർലന്റിൽ മുഴുവൻ വ്യാപക പരിശോധനയാണ് പോലീസ് തുടരുന്നത്. അതേസമയം ശനിയാഴ്ച രാത്രി സംഘർഷത്തിന് അയവുണ്ടായത് പോലീസുകാരെ ആശ്വാസത്തിലാഴ്ത്തി. ലുർഗാനിലും കാരിക്ക്‌ഫെർഗസിലും ആണ് ശനിയാഴ്ച അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. ലുർഗാനിൽ പോലീസുകാർക്ക് നേരെ കലാപകാരികൾ കല്ലെറിഞ്ഞു. കാരിക്ക്‌ഫെർഗസിൽ അക്രമി സംഘം വാഹനത്തിന് തീയിട്ടു. അക്രമ മേഖലകളിൽ നിന്നും നിരവധി പേരാണ് മറ്റിടങ്ങളിലേക്ക് പലായനം ചെയ്തത്. അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ പോലീസ് കനത്ത ജാഗ്രത തുടരുന്നുണ്ട്.

Read More

ഗാൽവെ: ഗാൽവെയിൽ വാഹനാപകടത്തിൽ ഇരുചക്രവാഹന യാത്രികന് പരിക്ക്. അദ്ദേഹത്തെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ഗാൽവെയിൽ പ്രവേശിപ്പിച്ചു. അദ്ദേഹം അപകടനില തരണം ചെയ്തുവെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. ഞായറാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. കില്ലൂർണിയിലെ ആർ460 റോഡിൽ ആയിരുന്നു അപകടം ഉണ്ടായത്. അദ്ദേഹത്തിന്റെ ഇരുചക്രവാഹനം എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കാർ ഡ്രൈവർക്ക് പരിക്കില്ല.

Read More

ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി വാഹനം തട്ടിയെടുത്തു. ന്യൂടൗണബെയിലെ ഒ നീൽ റോഡിലായിരുന്നു സംഭവം. വാഹന ഉടമ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാൻ ആണ് അജ്ഞാത സംഘം തട്ടിയെടുത്തത്. രണ്ട് പേർ സംഘത്തിൽ ഉണ്ടായിരുന്നുവെന്നാണ് വാഹന ഉടമ പറയുന്നത്. വാഹന ഉടമയും സുഹൃത്തും വാനിൽ പോകുന്നതിനിടെ രണ്ടംഗ സംഘം തടഞ്ഞ് നിർത്തി താക്കോൽ ആവശ്യപ്പെടുകയായിരുന്നു. നൽകാൻ ഇവർ വിസമ്മതിച്ചതോടെ ഇവർ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. തുടർന്ന് താക്കോൽ പിടിച്ച് വാങ്ങി  വാനുമായി രണ്ടംഗ സംഘം രക്ഷപ്പെടുകയായിരുന്നു.

Read More

ഡബ്ലിൻ: ഫ്രാൻസുമായി പുതിയ സോണാർ കരാറിൽ ഏർപ്പെട്ട് അയർലന്റ്. ഫ്രാൻസിലെ പ്രതിരോധ കമ്പനിയായ തേൽസ് ഡിഎംഎസുമായി ദശലക്ഷക്കണക്കിന് യൂറോവരുന്ന കരാറിലാണ് അയർലന്റ് ഒപ്പുവച്ചത്. രാജ്യത്തെ നാവിക സേനയുടെ സമുദ്ര നിരീക്ഷണം ശക്തിപ്പെടുത്തുകയാണ് പുതിയ കരാറിന്റെ ലക്ഷ്യം. കരാർ പൂർത്തിയാകുന്നതോട് കൂടി രാജ്യത്തിന്റെ സോണാർ ശേഷി വർദ്ധിക്കും. ഇതോടെ ഐറിഷ് സാമ്പത്തിക മേഖലകളിൽ ( ഐറിഷ് എക്‌സ്‌ക്ലുസീവ് എക്കണോമിക് സോൺ ) ശക്തമായ നിരീക്ഷണം നാവിക സേനയ്ക്ക് സാധ്യമാകും.

Read More

ക്ലെയർ:  എന്നീസ്സ് കത്തീഡ്രലിൽ ദിവ്യ കാരുണ്യ പ്രദക്ഷിണം ( കോർപ്പസ് ക്രിസ്റ്റി) ഈ വരുന്ന ശനിയാഴ്ച (21.6.2025). വൈകീട്ട് 6.30 നുള്ള ദിവ്യബലിയ്ക്ക് ശേഷം ബിഷപ്പ് ഫ്ൻന്റൻ മോനാഹന്റെ നേതൃത്വത്തിലാണ് പ്രദക്ഷിണം. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ദിവ്യ കാരുണ്യ പ്രദക്ഷിണം നടക്കുന്നത്. എന്നീസ് കത്തീഡ്രലിൽ നിന്നും ആരംഭിക്കുന്ന പ്രദക്ഷിണം സ്റ്റേഷൻ റോഡിലൂടെ പോയി തിരിച്ച് കത്തീഡ്രലിൽ എത്തും. പ്രദക്ഷണത്തിന് വേണ്ടിയുള്ള മുത്തുക്കുടകൾ അന്നേ ദിവസം കത്തീഡ്രലിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കായി  0894186777 (ഫാ.ജോയി, ഞാറക്കാട്ട് വേലി ) ഈ നമ്പറിൽ ബന്ധപ്പെടുക.

Read More

ഡബ്ലിൻ: അയർലന്റ് – രാമപുരം കുടുംബ സംഗമം 2025 അടുത്ത മാസം. ജൂലൈ 25 വെള്ളിയാഴ്ച വെക്‌ഫോർഡ് കൗണ്ടിയിലെ ന്യൂറോസിലെ ടെററാത്ത് കമ്യൂണിറ്റി സെന്ററിൽവച്ചാണ് പരിപാടി. രാമപുരംകാരായ അയർലന്റിലെ പ്രവാസികൾ ഒത്തുചേരുന്ന പരിപാടിയാണ് ഇത്. വൈകീട്ട് മൂന്ന് മണി മുതലാണ് പരിപാടി ആരംഭിക്കുക. രാമപുരംകാരുടെ അയർലന്റ് വാട്‌സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയിൽ ഓരോരുത്തരും അവരുടെ അനുഭവങ്ങളും ഓർമ്മകളും മറ്റുള്ളവർക്കായി പങ്കുവയ്ക്കും. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള കലാപരിപാടികൾ, ഗെയിം ഷോകൾ, സ്‌നേഹവിരുന്ന് എന്നിവ സംഘടിപ്പിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക അനിൽ ജോസഫ് രാമപുരം-0899536360 മനു ജോർജ് – 089468 4497 ജിജോ തോമസ് – 089437 1861 വിഷ്ണു – 085255 6191 ഡെന്നി ജോസ് – 0892636964

Read More

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ ലഹരിയുമായി ബ്രസീലിയൻ പൗരൻ അറസ്റ്റിൽ. 25 കാരനായ ജുവാൻ സൂസ ഗോമസ് ആണ് അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി. വെള്ളിയാഴ്ചായിരുന്നു ഇയാൾ പിടിയിലായത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ആയിരുന്നു ഇത്രയും വിലയുടെ ലഹരിവസ്തുക്കൾ പിടിച്ചെടുത്തത്. കഞ്ചാവ്, കൊക്കെയ്ൻ, കെറ്റാമൈൻ, എൽഎസ്ഡി, എംഡിഎംഎ, മെത്താംഫെറ്റാമൈൻ എന്നിവ ഇയാളുടെ കൈവശം ഉണ്ടായിരുന്നു. ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്ത ലഹരിവസ്തുക്കൾക്ക് 7,500 യൂറോയിലധികം വിലവരുമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ രാജ്യത്ത് അനധികൃതമായി തുടരുകയാണ് 25 കാരൻ. ആറ് മാസം മുൻപ് ഇയാളുടെ വിസ കാലാവധി അവസാനിച്ചുവെന്നാണ് പോലീസ് പറയുന്നത്.

Read More

ഡബ്ലിൻ: അയർലന്റിൽ വീടുവാങ്ങാൻ ആലോചിക്കുന്നവർക്ക് മാർഗ്ഗദർശിയാകാൻ ആസ്റ്റർ ഹോംസ്. സൗജന്യ ലൈവ് വെബിനാറിൽ നിങ്ങൾക്കും പങ്കാളിയാകാം. ആദ്യമായി വായ്പയെടുക്കുന്നവർക്ക് എങ്ങനെ മോർട്ട്‌ഗേജിന് അപേക്ഷിക്കാം എന്നതുൾപ്പെടെ വീടുവാങ്ങുന്നത് സംബന്ധിച്ച എല്ലാ അറിവുകളും വെബിനാറിലൂടെ സ്വന്തമാക്കാം. ടോം മക്‌ഡൊനാഗ്- മോർട്ട്‌ഗേജ്&ഫിനാൻഷ്യൽ സ്‌പെഷ്യലിസ്റ്റ്, ഫിനാൻഷ്യൽ ബ്രോക്കർ, ഈമോൺ സ്റ്റീവൻസൻ ഫിനാൻഷ്യൽ സർവ്വീസസ്, ഡെക്ലാൻ മക്കെല്ലഗ്- ഓപ്പറേഷൻസ് ഡയറക്ടർ, ഗ്ലെൻ വ്യൂ ഹോംസ് ലിമിറ്റഡ്, ഹോം ബയിങ് ജേർണി ആൻഡ് ലീഗൽ എക്‌സ്‌പേർട്ട് എന്നിവരാണ് വെബിനാർ നയിക്കുന്നത്. രജിസ്റ്റർ ചെയ്യാൻ ഈ ലിങ്ക് സന്ദർശിക്കുക. https://docs.google.com/forms/d/e/1FAIpQLSdkZS_GfdwgYeMo1qyV_QY_FBXRdtpK5WN3OcVwZVfJjUHRCw/viewform

Read More

ബെൽഫാസ്റ്റ്: അയർലന്റ് മലയാളികളിൽ ബാല്യകാലസ്മരണകളുണർത്തി സംഗീത പരിപാടിയായ ഗന്ധർവ്വ സന്ധ്യ. 70 കളിലെയും 80 കളിലെയും 90 കളിലെയും പാട്ടുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള സംഗീത പരിപാടി ഏവർക്കും മധുരമുള്ള ഒരു അനുഭവം ആയി. ഈ മാസം ആറിന് ആയിരുന്നു ബെൽഫാസ്റ്റിൽ പരിപാടി അരങ്ങേറിയത്. ബെൽഫാസ്റ്റ് ബ്ലൂ ഡയമണ്ട് മ്യൂസിക് ടീം ആയിരുന്നു പരിപാടി അവതരിപ്പിച്ചത്. ടീം ബെൽഫാസ്റ്റ് അച്ചായന്മാർ ആയിരുന്നു ദൃശ്യവൽക്കരണം. ജോഷി അടിമാലി ആയിരുന്നു ഗാനമേള നയിച്ചത്. റീന അജിത്ത് പരിപാടിയുടെ അവതാരകയായി.

Read More

ഡബ്ലിൻ: സിറ്റിവെസ്റ്റ് ഹോട്ടൽ വാങ്ങുന്നതിൽ നിന്നും സർക്കാരിനെ തടയാൻ ഉറച്ച് പ്രദേശവാസികൾ. വിഷയത്തിൽ സർക്കാരിനെതിരെ നിയമ നടപടി സ്വീകരിക്കാനാണ് പ്രദേശവാസികളുടെ നീക്കം. നിലവിൽ ഹോട്ടൽ വാങ്ങാനുള്ള തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം ഇവരുടെ ഭാഗത്ത് നിന്നും ഉയരുന്നുണ്ട്. ഹോട്ടൽ സ്ഥിരമായ ഒരു അഭയാർത്ഥി കേന്ദ്രമാക്കി സർക്കാർ മാറ്റുന്നത് ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് ഇവർ പറയുന്നത്. വെസ്റ്റ് ഡബ്ലിനിലെ ഹോട്ടലിന്റെ ഒരു ഭാഗം ഇപ്പോൾ തന്നെ ഇന്റർനാഷണൽ പ്രൊട്ടക്ഷൻ അപേക്ഷകർക്ക് താമസിക്കാൻ നൽകിവരുന്നുണ്ട്. ആയിരം പേർക്കാണ് താമസത്തിന് ഇവിടെ സൗകര്യം ഉള്ളത്. ഇനി ഹോട്ടൽ സർക്കാർ വാങ്ങിയാൽ കൂടുതൽ ആളുകളെ പാർപ്പിക്കുന്നതിന് വേണ്ടി നവീകരണ പ്രവർത്തനങ്ങൾ നടത്തണം. ഇതിനായി 100 മില്യൺ യൂറോ സർക്കാരിന് ചിലവിടേണ്ടിവരും.

Read More