ഡബ്ലിൻ: അയർലന്റിൽ ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ വളർത്ത് മൃഗങ്ങളെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഡബ്ലിൻ സൊസൈറ്റി ഫോർ പ്രിവൻഷൻ ഓഫ് ക്രുവാലിറ്റി ടു അനിമൽസ് (ഡിഎസ്പിസിഎ). വളർത്തു മൃഗങ്ങൾ പ്രത്യേകിച്ച് നായ്ക്കൾ ദീർഘനേരം വെയിൽ ഏൽക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും, ഇവയ്ക്ക് താപാഘാതം ഏൽക്കാൻ സാദ്ധ്യതയുണ്ടെന്നും ഡിഎസ്പിസിഎ വ്യക്തമാക്കി.
ചൂട് സമയങ്ങളിൽ നായ്ക്കളുമായി പുറത്ത് അധിക സമയം ചിലവഴിക്കുന്നത് ഒഴിവാക്കണം. ചൂടേൽക്കുന്നത് നായ്ക്കൾക്ക് താപാഘാതം ഉണ്ടാകാൻ കാരണം ആകും. ആന്തരിക രക്തസ്രാവം, അവയവങ്ങൾക്ക് കേടുപാട്, ബോധം നഷ്ടമാകുക തുടങ്ങിയവ ഇതിന്റെ ഭാഗമായി ഉണ്ടാകാം. വെയിലുള്ള സമയങ്ങളിൽ വ്യായാമം ഒഴിവാക്കണം. ധാരാളം വെള്ളം നൽകണം. കൂടുകളിൽ നല്ല വായുസഞ്ചാരം ഉറപ്പുവരുത്തണം എന്നും ഡിഎസ്പിസിഎ വ്യക്തമാക്കി.

