ബെൽഫാസ്റ്റ്: വടക്കൻ അയർലന്റിൽ പോലീസുകാർ വ്യാപകമായി ആക്രമിക്കപ്പെടുന്നത് ആശങ്കയുളവാക്കുന്നു. മേഖലയിൽ ഓരോ ദിവസവും 9 പോലീസുകാർ വീതം ആക്രമിക്കപ്പെടുന്നുണ്ടെന്നാണ് പോലീസ് യൂണിയന്റെ റിപ്പോർട്ട്. ഈ സ്ഥിതിവിശേഷം പോലീസ് സേനയ്ക്ക് വലിയ വെല്ലുവിളിയാണ്.
വടക്കൻ അയർലന്റിൽ ഉണ്ടായ അക്രമ സംഭവങ്ങളിൽ കഴിഞ്ഞ ആഴ്ച മാത്രം 78 പോലീസുകാർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പോലീസുകാർ ആക്രമിക്കപ്പെടുന്ന 9,415 സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിൽ 2,826 സംഭവങ്ങളിൽ പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്.
Discussion about this post

