മീത്ത്: അയർലന്റ് മലയാളികൾ കാത്തിരുന്ന ‘ കേരള ഹൗസ് കാർണിവൽ 2025 ‘ നാളെ ( ജൂൺ 21). കേരള ഹൗസ് സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മലയാളികളുടെ പ്രിയതാരം മമിതാ ബൈുജുവാണ് കാർണിവലിലെ മുഖ്യാതിഥി.
ഫെയറിഹൗസ് റേസ്കോഴ്സിലാണ് പരിപാടികൾ നടക്കുക. രാവിലെ 8 മണിമുതൽ രാത്രി 9 മണിവരെയാണ് ആഘോഷപരിപാടികൾ. മേളയിലേക്ക് അയർലന്റിലെ മുഴുവൻ മലയാളികളെയും സംഘാടകർ സ്വാഗതം ചെയ്തു.
വിവിധ കലാപരിപാടികളും കായിക മത്സരങ്ങളും കാർണിവലിന്റെ ഭാഗമായി നാളെ സംഘടിപ്പിക്കും. കുട്ടികൾക്ക് വേണ്ടി പ്രത്യേകമായി വിനോദപരിപാടികളും കാർണിവലിൽ ഉണ്ടായിരിക്കും. ഇതിന് പുറമേ ജാസി ഗിഫ്റ്റ്, സയനോര എന്നിവർ അവതരിപ്പിക്കുന്ന സംഗീത പരിപാടിയും ഉണ്ടാകും.
Discussion about this post

