ഡബ്ലിൻ: ചൂട് തുടരുന്ന അയർലന്റിൽ ഇന്നലെ രേഖപ്പെടുത്തിയത് റെക്കോർഡ് താപനില. കൗണ്ടി റോസ്കോമണിൽ അന്തരീക്ഷ താപനില 27 ഡിഗ്രിയിലെത്തി. ഈ വർഷത്തെ തന്നെ ഏറ്റവും ചൂടേറിയ ദിനം ആയിരുന്നു വ്യാഴാഴ്ച. റോസ്കോമണിലെ മൗണ്ട് ഡിലോണിൽ ആയിരുന്നു താപനില ഇത്രയും അധികം രേഖപ്പെടുത്തിയത്.
ഇതിന് മുൻപ് ഏപ്രിൽ 30 നായിരുന്നു അയർലന്റിൽ ശക്തമായ ചൂട് അനുഭവപ്പെട്ടത്. 25.9 ഡിഗ്രി ആയിരുന്നു അന്നേദിനം രേഖപ്പെടുത്തിയ താപനില. ഗാൽവെയിലെ ഏഥൻറിയിൽ ആയിരുന്നു ഇത്രയും അധികം ചൂട് രേഖപ്പെടുത്തിയിരുന്നത്.
നിലവിൽ അയർലന്റിന് മുകളിലായി ഉയർന്ന മർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. അതിനാൽ വ്യാഴവും വെള്ളിയും അതിശക്തമായ ചൂട് അനുഭവപ്പെടുമെന്ന് മെറ്റ് ഐറാൻ നേരത്തെ അറിയിച്ചിരുന്നു.
Discussion about this post

