ക്ലെയർ: മണിപോയിന്റ് പവർ സ്റ്റേഷനിൽ കൽക്കരി കത്തിക്കുന്നത് അവസാനിപ്പിച്ച് ഇഎസ്ബി. കൽക്കരിയ്ക്ക് പകരമായി പ്ലാന്റിന്റെ പ്രവർത്തനത്തിന് ഓയിൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ജനറേറ്ററുകൾ ഉപയോഗിക്കും. കഴിഞ്ഞ 40 വർഷക്കാലമായി കൽക്കരി ഉപയോഗിച്ചാണ് ഈ പവർ സ്റ്റേഷൻ പ്രവർത്തിക്കുന്നത്.
കിൽറഷിലാണ് പവർ സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്. സ്റ്റേഷനെ പുനരുപയോഗിക്കാവുന്ന ഊർജ്ജത്തിന്റെ ഹബ്ബാക്കി മാറ്റുക ലക്ഷ്യമിട്ടാണ് നടപടി. നേരത്തെ തീരുമാനിച്ചതിലും ആറ് മാസം മുൻപാണ് കൽക്കരി ഉപയോഗം പ്ലാന്റ് അവസാനിപ്പിച്ചിരിക്കുന്നത്. 2029 വരെ സ്റ്റേഷൻ ഓയിൽ ഉപയോഗിച്ച് പ്രവർത്തിപ്പിക്കും.
കൽക്കരി കത്തിക്കുന്നത് കാർബൺ വൻതോതിൽ പുറന്തള്ളുന്നതിന് കാരണമാകുന്നുണ്ട്. ഇത് ഇല്ലാതാക്കുക കൂടി ഈ മാറ്റത്തിന്റെ ലക്ഷ്യമാണ്.

