ഡബ്ലിൻ: യൂറോപ്യൻ യൂണിയനിലെ ഏറ്റവും ചിലവേറിയ രാജ്യമായി അയർലന്റ്. പട്ടികയിൽ രണ്ടാംസ്ഥാനത്താണ് അയർലന്റുള്ളത്. യൂറോപ്യൻ യൂണിയനിലെ ഏറ്റവും ചിലവേറിയ രാജ്യങ്ങളുടെ പട്ടികയിൽ ഡെൻമാർക്കാണ് ഒന്നാം സ്ഥാനത്തുള്ളത്.
യൂറോപ്യൻ യൂണിയന്റെ സ്റ്റാറ്റിസ്റ്റിക്കൽ ഏജൻസിയാണ് ഇതുമായി ബന്ധപ്പെട്ട പട്ടിക പുറത്തുവിട്ടത്. അയർലന്റിൽ സാധനങ്ങളുടെ വിലകൾ ശരാശരിയേക്കാൾ 28 ശതമാനം കൂടുതലാണ്. റെസ്റ്റോറന്റുകളിലെയും ഹോട്ടലുകളിലെയും സാധനങ്ങളുടെ വിലകൾ രാജ്യത്ത് 29 ശതമാനം കൂടുതലാണ്. കമ്മ്യൂണിക്കേഷൻ ചെലവുകൾ ശരാശരിയേക്കാൾ 40 ശതമാനം കൂടുതലാണ്. വൈദ്യുതി, ഗ്യാസ്, ഇന്ധനം എന്നിവയ്ക്ക് ഏറ്റവും ചെലവേറിയ മൂന്നാമത്തെ രാജ്യമാണ് അയർലന്റ്.
Discussion about this post

