ക്ലെയർ: കൗണ്ടി ക്ലെയറിൽ വിരമിച്ച ജഡ്ജിയെ ആക്രമിച്ച യുവാവിനെ കോടതിയിൽ ഹാജരാക്കി. ലോറൽ ലോഡ്ജിലെ താമസക്കാരനായ ജാമി ഒ’കോണറിനെ ആണ് എന്നിസിലെ ജില്ലാ കോടതിയിൽ ഹാജരാക്കിയത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഇയാൾ ജഡ്ജിയെ ആക്രമിച്ചത്.
എന്നിസ് ജില്ലാ കോടതി ജഡ്ജിയായിരുന്ന ജോസഫ് മാംഗൻ ആയിരുന്നു ആക്രമണത്തിന് ഇരയായത്. എന്നിസ് കഫേയ്ക്ക് മുൻപിൽ ആയരുന്നു സംഭവം. ജഡ്ജിയെ കണ്ട കോണർ ആക്രോശിച്ചെത്തി അദ്ദേഹത്തെ ഇടിയ്ക്കുകയായിരുന്നു. ഒരു കാര്യവുമില്ലാതെ തന്നെ ജയിലിലടച്ചെന്ന് പറഞ്ഞായിരുന്നു ഇയാൾ 80 വയസ്സുള്ള ജഡ്ജിയെ ആക്രമിച്ചത്. ജഡ്ജിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Discussion about this post

