ഡബ്ലിൻ: അയർലന്റിൽ ജയിലുകളിലേക്ക് പ്രിസൺ ഓഫീസർമാരെ നിയമിക്കുന്നതിനുള്ള റിക്രൂട്ട്മെന്റ് ക്യാമ്പെയ്ൻ പുരോഗമിക്കുന്നു. ഓഗസ്റ്റ് വരെ റിക്രൂട്ട്മെന്റ് ക്യാമ്പെയ്ൻ തുടരും. ക്യാമ്പെയ്ൻ വഴി തിരഞ്ഞെടുക്കുന്ന 300 പേർക്കാണ് നിയമനം.
ഐറിഷ് ജയിൽ സർവ്വീസ് ഡയറക്ടർ കരോൺ മക്കഫ്രിയാണ് ഇക്കാര്യം അറിയിച്ചത്. എഴുത്തു പരീക്ഷ, ശാരീരികക്ഷമതാ പരിശോധന, അഭിമുഖം, പശ്ചാത്തല പരിശോധന എന്നിവ ഉണ്ടാകും. ഇതിൽ നിന്നും തിരഞ്ഞെടുക്കുന്ന യോഗ്യരായവർക്കാണ് നിയമനം ലഭിക്കുക. അയർലന്റിലെ ജയിലുകളിൽ തടവ് പുള്ളികളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടാകുന്നത്. ഇത് പരിഹരിക്കുന്നതിന് വേണ്ടിയാണ് റിക്രൂട്ട്മെന്റ് ക്യാമ്പെയ്ൻ വഴി പ്രിസൺ ഓഫീസർമാരെ നിയമിക്കുന്നത്.
Discussion about this post

