ഡബ്ലിൻ: അയർലന്റിൽ കഴിഞ്ഞ വർഷം ലൈംഗിക കുറ്റകൃത്യങ്ങളിൽ വർദ്ധനവ്. കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ 13.6 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത് എന്നാണ് കോർട്ട്സ് സർവ്വീസിന്റെ വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടുള്ള 3,650 പുതിയ കേസുകൾ ജില്ലാ കോടതിയിൽ എത്തി. 2023 ൽ ഇത് 3211 ആയിരുന്നു.
പീഡനകേസുകളിൽ 434 പ്രതികൾക്ക് ശിക്ഷ വിധിച്ചു. മറ്റ് ക്രിമിനൽ കേസുകളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം കോടതികളിൽ 3,30,158 കേസുകൾ പരിഗണനയ്ക്ക് എത്തി. മുൻവർഷവുമായി താരതമ്യം ചെയ്യുമ്പോൾ ക്രിമിനൽ കേസുകൾ 6.3 ശതമാനം വർദ്ധിച്ചു. മോഷണ കേസിൽ 15.3 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായി.
Discussion about this post

