ഡബ്ലിൻ: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പണം സമാഹരിക്കാൻ പാർക്ക് റൺ ചാലഞ്ചിന്റെ ഭാഗമായി അമ്മയും മകളും. കാർലോ സ്വദേശിയായ കേറ്റ് ഗെയ്നും എട്ട് വയസ്സുള്ള മകൾ സാറയുമാണ് 5 കിലോമീറ്റർ പാർക്ക് റൺ ചാലഞ്ചിന്റെ ഭാഗമാകുന്നത്. രണ്ട് ജീവകാരുണ്യ സംഘടനകൾക്കായി പണം കണ്ടെത്തുകയാണ് ഇവരുടെ ലക്ഷ്യം.
32 കൗണ്ടികളിലായി 32 ആഴ്ച നീണ്ടു നിൽക്കുന്നതാണ് ചാലഞ്ച്. ജൂൺ 28 ന് ആരംഭിച്ച റൺ ചാലഞ്ച് 2026 ജനുവരി 31 ന് ആണ് അവസാനിക്കുക. ഡബ്ലിനിൽ നിന്നും ആരംഭിച്ച യാത്ര കാർലോയിലാണ് അവസാനിക്കും. ചാരിറ്റി സംഘടനയായ ഫ്രണ്ട്സ് ഓഫ് ദി കൂംബെ, സെറിബ്രൽ പാഴ്സി ഫുട്ബോൾ ഡെവലപ്മെന്റ് അക്കാദമി എന്നിവർക്കാരും കേറ്റ് ഗെയ്നും സാറയും ചേർന്ന് പണം നൽകുക.
Discussion about this post

