ഡബ്ലിൻ/ ന്യൂയോർക്ക്: അമേരിക്കയിൽ വാഹനാപകടത്തിൽ ഐറിഷ് പൗരന് ദാരുണാന്ത്യം. കൗണ്ടി ഡൊണഗൽ സ്വദേശിയായ 30 കാരനാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഉണ്ടായ വാഹനാപകടത്തിൽ ആയിരുന്നു സംഭവം.
കാലിഫോർണിയയിൽവച്ചാണ് അപകടം ഉണ്ടായത് എന്നാണ് റിപ്പോർട്ടുകൾ. അപകടത്തിൽ സാരമായി പരിക്കേറ്റ അദ്ദേഹം സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. ഏതാനും വർഷങ്ങളായി ഭാര്യയും കുട്ടികളുമൊത്ത് അമേരിക്കയിലാണ് 30 കാരൻ താമസിച്ചുവരുന്നത്.
Discussion about this post

