ഡബ്ലിൻ: ഗാർഡ കോളേജിലെ ട്രെയിനികളുടെ അഡ്മിഷനുമായി ബന്ധപ്പെട്ട് വിമർശനവുമായി ഗാർഡ റെപ്രസെന്റേറ്റീവ് അസോസിയേഷൻ (ജിആർഎ) . ആദ്യം അഡ്മിഷൻ നൽകി പിന്നീട് ചോദ്യം ചോദിക്കുന്ന രീതി ശരിയല്ലെന്ന് അസോസിയേഷൻ അഭിപ്രായപ്പെട്ടു. 70 ലധികം ട്രെയിനികൾക്ക് കോളേജിൽ നിന്നും പുറത്തുപോകേണ്ടിവന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വിമർശനം.
ഗാർഡ റിക്രൂട്ട്മെന്റുമായി പ്രശ്നങ്ങൾ അഭിസംബോധന ചെയ്യാൻ മറക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഇതെന്ന് ജിആർഎ പ്രസിഡന്റ് മാർക്ക് ഒ മീര പറഞ്ഞു. ഗാർഡ ട്രെയിനികൾക്ക് പരിശീലനം നൽകുന്നതിൽ വരുത്തുന്ന കാലാതാമസം പലരെയും മറ്റ് ജോലികൾ തിരഞ്ഞെടുക്കാൻ നിർബന്ധിതരാക്കിയിട്ടുണ്ട്. ആദ്യം തിരഞ്ഞെടുക്കുക പിന്നീട് ചോദ്യം ചോദിക്കുക എന്ന സമ്പ്രദായം റിക്രൂട്ട്മെന്റ് രീതിയിൽ ഒഴിവാക്കണം എന്നും മീര പ്രതികരിച്ചു.

