ഡബ്ലിൻ: അയർലന്റിലെ നഗരങ്ങളെ രാത്രി സൗഹൃദമാക്കുന്നതിനായുള്ള നീക്കങ്ങൾ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി കഫേ ലേറ്റ്സ് എന്ന പേരിൽ ആരംഭിച്ച ആശയത്തിന് വലിയ ജനപ്രീതിയാണ് ലഭിക്കുന്നത്. ഒൻപത് നഗരങ്ങളെയാണ് രാത്രി സൗഹൃദ നഗരങ്ങളാക്കി മാറ്റുന്നത്.
ഡബ്ലിൻ സിറ്റി, കോർക്ക് സിറ്റി, ലിമെറിക് സിറ്റി, ഗാൽവെ സിറ്റി, കിൽക്കെന്നി സിറ്റി, സ്ലിഗോ, ദ്രോഗെഡ, ബുക്രാന, ലോംഗ്ഫോർഡ് ടൗൺ എന്നിവിടങ്ങളിലാണ് പുതിയ ആശയം നടപ്പിലാക്കുന്നത്. രാത്രിയുള്ള കഫേ സംസ്കാരം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
Discussion about this post

