ഡബ്ലിൻ: അയർലന്റിൽ ഇന്ന് മുതൽ ചൂട് കൂടിയ കാലാവസ്ഥ അനുഭവപ്പെടുമെന്ന് മെറ്റ് ഐറാൻ. ഈ വാരം മുഴുവൻ രാജ്യത്ത് ചൂട് അനുഭവപ്പെടും. ഉയർന്നമർദ്ദത്തിന്റെ സ്വാധീന ഫലമായിട്ടാണ് അയർലന്റിൽ ചൂടുള്ള കാലാവസ്ഥ ആരംഭിച്ചിരിക്കുന്നത്.
ഇന്ന് നല്ല വെയിലോടെ ആയിരിക്കും ദിനം ആരംഭിക്കുക. വരും മണിക്കൂറുകളിൽ ചൂടിന്റെ കാഠിന്യം വർദ്ധിക്കും. ഇന്ന് 23 ഡിഗ്രി സെൽഷ്യസ് വരെ താപനില രേഖപ്പെടുത്താൻ സാദ്ധ്യതയുണ്ട്. വരും ദിവസങ്ങളിൽ അന്തരീക്ഷ താപനില 28 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്താം. രാത്രി കാലങ്ങളിൽ വരണ്ട കാലാവസ്ഥയാകും അനുഭവപ്പെടുക. തണുത്ത കാറ്റും ഉണ്ടാകും.
Discussion about this post

