ഡബ്ലിൻ: അയർലന്റിന്റെ സാമ്പത്തിക മേഖലയ്ക്ക് കരുത്തേകി സംഗീത മേഖല. ഇതുവഴി പ്രതിവർഷം 1 ബില്യൺ യൂറോയുടെ വരുമാനമാണ് അയർലന്റിന്റെ ഖജനാവിൽ എത്തുന്നത്. ഐറിഷ് മ്യൂസിക് റൈറ്റ്സ് ഓർഗനൈസേഷന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം ഉള്ളത്.
തത്സമയ സംഗീത പരിപാടികളോട് ആണ് ആളുകൾക്ക് ഏറ്റവും കൂടുതൽ താത്പര്യം ഉള്ളത്. തത്സമയ പരിപാടികളിലൂടെ മാത്രം പ്രതിവർഷം 786 മില്യൺ യൂറോ ആണ് ലഭിക്കുന്നത്. ഉയർന്ന ക്ഷമതയുള്ള പരിപാടികളിൽ സംഘടിപ്പിക്കുന്ന പരിപാടികൾ വഴി 298 മില്യൺ യൂറോയുടെ നേട്ടം ഉണ്ടാകുന്നുണ്ട്. അതേസമയം രാജ്യത്ത് സംഗീത പരിപാടികൾ സംഘടിപ്പിക്കുന്നതിന് വേണ്ടി ശരാശരി 194 മില്യൺ യൂറോയാണ് ചിലവഴിക്കുന്നത്. ഐർലന്റിലെ ആളുകൾ സംഗീതം ഇഷ്ടപ്പെടുക മാത്രമല്ല, മറിച്ച് സംഗീതത്തോടൊപ്പം ജീവിക്കുകയാണെന്ന് ഐഎംആർഒ ചെയർപേഴ്സണും ഗായകനുമായ എലീനർ മക്ഇവോയ് പറഞ്ഞു.

