ഡബ്ലിൻ: അയർലന്റിൽ മദ്യത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള അവബോധം കുറച്ച് പേർക്ക് മാത്രം. എച്ച്എസ്ഇയുടെ പുതിയ പഠനം പ്രകാരം അയർലന്റിൽ 10 ൽ നാല് പേരിൽ താഴെ ആളുകൾക്ക് മാത്രമാണ് മദ്യം ക്യാൻസറിന് കാരണമാകുമെന്ന് അറിയുന്നത്. അതേസമയം പുകവലി ക്യാൻസറിന് കാരണമാകുമെന്ന് 10 ൽ ഏഴ് പേർക്ക് അറിയാം.
കുറഞ്ഞത് ഏഴ് തരം ക്യാൻസറുകൾക്ക് തുടർച്ചയായുള്ള മദ്യപാനം കാരണമാകുമെന്ന് ഗവേഷണം വ്യക്തമാക്കുന്നു. അതിനാൽ മദ്യം കഴിക്കുന്നത് ഒഴിവാക്കിയാൽ ക്യാൻസർ സാദ്ധ്യത കുറയ്ക്കാം. പുകവലി പോലെ തന്നെ അപകടകരമാണ് മദ്യപാനം എന്ന് എച്ച്എസ്ഇ നാഷണൽ ഹെൽത്ത് ഇംപ്രൂവ്മെന്റ് പ്രോഗ്രാമിലെ പബ്ലിക് ഹെൽത്ത് മെഡിസിൻ കൺസൾട്ടന്റ് ആയ ഡോ. ക്ലെയർ നീൽ പറഞ്ഞു.
Discussion about this post

