ഡബ്ലിൻ: കുറ്റവാളികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതുമായി ബന്ധപ്പെട്ട പുതിയ നിയമം മന്ത്രിസഭയ്ക്ക് മുൻപിൽ അവതരിപ്പിക്കും. നീതിമന്ത്രി ജിം ഒ കെല്ലഗനാണ് നിയമം മന്ത്രിസഭയ്ക്ക് മുൻപിൽ അവതരിപ്പിക്കുക. ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുറ്റവാളികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനും, മരവിപ്പിക്കുന്നതിനും സർക്കാരിന് പരിപൂർണ അധികാരം നൽകുന്നതാണ് പുതിയ നിയമം.
ദി പ്രൊസീഡ്സ് ഓഫ് ക്രൈം ആന്റ് റിലേറ്റഡ് മാറ്റേഴ്സ് ബിൽ 202 എന്നാണ് പുതിയ നിയമത്തിന്റെ പേര്. രാജ്യത്ത് കുറ്റവാളികളുടെ സ്വത്തുക്കൾക്കെതിരെ നടപടി സ്വീകരിക്കാനുള്ള അധികാരം ക്രിമിനൽ അസ്റ്റ്സ് ബ്യൂറോയ്ക്കാണ്. പുതിയ നിയമത്തിലൂടെ ബ്യൂറോയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്തിപകരുകയാണ് ലക്ഷ്യം.
കുറ്റകൃത്യങ്ങൾ കുറയ്ക്കുക ലക്ഷ്യമിട്ടാണ് പുതിയ നിയമം കൊണ്ടുവരുന്നത്. അയർലന്റിൽ കുറ്റകൃത്യങ്ങളുടെ ശരാശരി മൂല്യം പ്രതിവർഷം 1.7 ബില്യൺ യൂറോയാണ്.

