ഡബ്ലിൻ: അയർലന്റിൽ അടച്ച് പൂട്ടലിന്റെ വക്കിൽ പോസ്റ്റ് ഓഫീസുകൾ. കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്തുടനീളം 257 പോസ്റ്റ് ഓഫീസുകളാണ് അടച്ച് പൂട്ടിയത്. പാർലമെന്റിൽ സിൻ ഫീൻ ടിഡി ഡേവിഡ് കുള്ളിയന്റെ ചോദ്യത്തിന് ലഭിച്ച മറുപടിയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ഉള്ളത് .
കോർക്കിലാണ് ഏറ്റവും കൂടുതൽ പോസ്റ്റ് ഓഫീസുകൾ അടച്ച് പൂട്ടിയിരിക്കുന്നത്. ഗ്രാമപ്രദേശങ്ങളിൽ 22 പോസ്റ്റ് ഓഫീസുകളും നഗരങ്ങളിൽ 12 എണ്ണവും അടച്ചു. ഡബ്ലിനിൽ 21 പോസ്റ്റ് ഓഫീസുകൾ പൂട്ടി. ഗാൽവെയിലും 21 പോസ്റ്റ് ഓഫീസുകൾക്ക് പൂട്ട് വീണു. ഡൊണഗലിൽ 19 എണ്ണവും മയോയിൽ 18 എണ്ണവും അടച്ച് പൂട്ടി. കെറിയിൽ 15 പോസ്റ്റ് ഓഫീസുകൾ അടച്ച് പൂട്ടിയപ്പോൾ ലിമെറിക്കിൽ 12 പോസ്റ്റ് ഓഫീസുകൾ അടച്ചു. ടിപ്പററിയിൽ 11 പോസ്റ്റ് ഓഫീസുകൾ അടച്ച് പൂട്ടി.

