ഡബ്ലിൻ: ഡബ്ലിനിൽ വീടിനുള്ളിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ച് പോലീസ്. അറസ്റ്റ് ചെയ്ത പ്രതിയായ യുവാവിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. വീട്ടിൽ പോലീസ് ശാസ്ത്രീയ പരിശോധനയും നടത്തി. ക്ലോണ്ടാൽകിനിൽ താമസിക്കുന്ന ജോസഫ് മകഎവോയ് ആണ് കൊല്ലപ്പെട്ടത്.
മക്എവോയുടെ കുടുംബവും പ്രദേശത്തെ മറ്റൊരു കുടുംബവും തമ്മിൽ കഴിഞ്ഞ ഒരു വർഷമായി ചില പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ നിഗമനം. ഈ വീട്ടുകാരെയും പോലീസ് ചോദ്യം ചെയ്യും.
കഴിഞ്ഞ ദിവസമാണ് വീടിനുള്ളിൽ കുത്തേറ്റ് അവശനിലയിൽ മക്എവോയെ കണ്ടെത്തിയത്. വിവരം അറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തി അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

