ഡബ്ലിൻ: അയർലന്റിൽ നിത്യചിലവുകൾക്കായി ബുദ്ധിമുട്ടി രക്ഷിതാക്കൾ. 40 ശതമാനം രക്ഷിതാക്കൾ അവശ്യസാധനങ്ങൾ വാങ്ങുന്നതിനും ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിനുമായി പണം കടം വാങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. രക്ഷിതാക്കളിൽ ഒന്നിൽ ഒരാൾ വൈദ്യുതി ബില്ലിൽ കുടിശ്ശിക വരുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കുട്ടികളുടെ ജീവകാരുണ്യ സംഘടനയായ ബെർണാർഡോസ് ആണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. മതിയായ വരുമാനം ഇല്ലാത്തതും, ചിലവ് വർദ്ധിക്കുന്നതുമാണ് രക്ഷിതാക്കളെ പണം കടംവാങ്ങാൻ പ്രേരിപ്പിക്കുന്നത്. വരുമാനമില്ലാത്തതിനെ തുടർന്ന് കുട്ടികളുടെ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ 40 ശതമാനം രക്ഷിതാക്കളും പണം കടംവാങ്ങുന്നുണ്ട്. 32 ശതമാനം രക്ഷിതാക്കളാണ് പണമില്ലാത്തതിനെ തുടർന്ന് വൈദ്യുത ബില്ലിൽ കുടിശ്ശിക വരുത്തിയത്.

