ഡബ്ലിൻ: ചൂടുള്ള കാലാവസ്ഥയെ തുടർന്ന് രാജ്യത്തെ ബീച്ചുകളിലേക്ക് കൂട്ടത്തോടെയെത്തി സഞ്ചാരികൾ. ഡബ്ലിനിലെ ബീച്ചുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ആളുകൾ കൂട്ടത്തോടെ എത്തിയതോടെ വലിയ ഗതാഗതക്കുരുക്കും ബീച്ചിലേക്കുള്ള റോഡുകളിൽ അനുഭവപ്പെട്ടു.
വ്യാഴാഴ്ച മുതൽ രാജ്യത്തെ താപനിലയിൽ വലിയ വർദ്ധനവ് ആയിരുന്നു ഉണ്ടായിരുന്നത്. മഴ മാറിയതോടെ ബീച്ചുകളിൽ സമയം ചിലവിടാൻ ആളുകൾ കൂട്ടത്തോടെയെത്തി. ബറോ, ഡൊണബേറ്റ് ബീച്ചുകൾ ഉൾപ്പെടെ എല്ലായിടത്തും നീന്തൽ മേഖലകളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
അതേസമയം തിരക്ക് വർദ്ധിച്ചത് ബീച്ചുകളിൽ മാലിന്യം നിറയാനും കാരണമായി. ഇതിന് പുറമേ ചില സംഘർഷങ്ങളും ബീച്ചുകളിൽ റിപ്പോർട്ട് ചെയ്തിരുന്നു.
Discussion about this post

