ഡബ്ലിൻ: അയർലന്റിലെ മെട്രോ ലിങ്ക് റെയിൽ പദ്ധതിയിൽ ഉടൻ തീരുമാനമെടുക്കും. പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഈ ആഴ്ച തന്നെ അധികൃതർ അന്തിമ തീരുമാനം എടുക്കുമെന്നാണ് റിപ്പോർട്ടുകൾ. പദ്ധതിയ്ക്ക് അനുമതി ലഭിച്ചാൽ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.
ഡബ്ലിൻ വിമാനത്താവളം, നഗര കേന്ദ്രം എന്നിവയുൾപ്പെടെ 16 സ്റ്റോപ്പുകളുള്ള മെട്രോ ലിങ്ക് പദ്ധതിയാണ് അണിയറയിലുള്ളത്. സ്വോർഡ്സിൽ നിന്ന് ചാർലെമോണ്ട് വരെയുളള 18.8 കിലോമീറ്റർ പാതയുടെ നിർമ്മാണത്തിനായി 9 ബില്യൺ യൂറോയാണ് ചിലവ്. പദ്ധതി 2035 ആകുമ്പോഴേയ്ക്കും പൂർത്തിയാക്കുമെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post

