ഡൗൺ: കൗണ്ടി ഡൗണിൽ കടലിൽ കുടുങ്ങിയ സഹോദരങ്ങളെ രക്ഷിച്ച് നഴ്സുമാർ. മൈനേഴ്സ്ടൗണിൽ ആയിരുന്നു സംഭവം. അഞ്ച് കുട്ടികളാണ് കടലിൽ അകപ്പെട്ടത്.
കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. കടലിൽ കളിക്കാൻ ഇറങ്ങിയതായിരുന്നു കുട്ടികൾ. എന്നാൽ ഉയർന്ന തിരമാലകളെ തുടർന്ന് ഇവർക്ക് കരയിലേക്ക് കയറാൻ കഴിയാതെ വരികയായിരുന്നു. ഇത് കണ്ട രണ്ട് നഴ്സുമാർ ഉടനെ കോസ്റ്റ്ഗാർഡിനെ വിവരം അറിയിച്ചു. ഇതിന് പിന്നാലെ കുട്ടികളെ രക്ഷിച്ച് കരയിലേക്ക് കയറ്റുകയായിരുന്നു. കോസ്റ്റ്ഗാർഡ് അഞ്ച് പേരെയും ആശുപത്രിയിലേക്ക് മാറ്റി. സമയോചിതമായ ഇടപെടലിൽ നഴ്സുമാരെ കോസ്റ്റ്ഗാർഡ് അഭിനന്ദിച്ചു.
Discussion about this post

