ഡബ്ലിൻ: അയർലന്റിലെ ആശുപത്രികളിൽ കിടക്ക ക്ഷാമം മാറ്റമില്ലാതെ തുടരുന്നു. ആശുപത്രികളിൽ രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് സാഹചര്യം രൂക്ഷമാക്കുന്നുണ്ട്. ഇന്ന് രാവിലെ വരെ 364 പേർക്കാണ് കിടക്കകളുടെ അപര്യാപ്തതയെ തുടർന്ന് ട്രോളികളിൽ ചികിത്സ നൽകുന്നത്.
നഴ്സസ് ആന്റ് മിഡ്വൈവ്സ് ഓർഗനൈസേഷനാണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്. ട്രോളികളിൽ ചികിത്സയിൽ കഴിയുന്നവരിൽ 226 പേർ എമർജൻസി വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടവരാണ്. വാർഡിൽ കഴിയുന്ന 138 പേർക്കാണ് കിടക്കകൾ ആവശ്യമായുള്ളത്.
യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ സാഹചര്യം മാറ്റമില്ലാതെ തുടരുകയാണ്. ഇവിടെ 83 രോഗികളാണ് കിടക്കകൾക്കായി കാത്തിരിക്കുന്നത്. കോർക്ക് ആശുപത്രിയിൽ 40 പേർക്കും യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഗാൽവെയിൽ 39 പേർക്കും കിടക്കകൾ ആവശ്യമാണ്.

