ഡെറി: ഡെറിയിൽ പോലീസുകാരെ ആക്രമിച്ച സംഭവത്തിൽ യുവതിയ്ക്കെതിരെ കുറ്റം ചുമത്തി കോടതി. 28 കാരിയാണ് സംഭവത്തിലെ പ്രതി. ഗുരുതര ആക്രമണം നടത്തിയെന്ന കുറ്റമാണ് യുവതിയ്ക്കെതിരെ കോടതി ചുമത്തിയത്.
ഇന്ന് രാവിലെ യുവതിയെ പോലീസ് ഡെറി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ വേളയിൽ ആയിരുന്നു നടപടി. ബോധപൂർവ്വം ദേഹോപദ്രവം ഏൽപ്പിച്ചു, പോലീസുകാരെ ആക്രമിച്ചു, അപമര്യാദയായി പെരുമാറി എന്നിങ്ങനെയുള്ള കുറ്റങ്ങൾക്കും യുവതിയ്ക്ക് മേൽ ചുമത്തിയിട്ടുണ്ട്.
Discussion about this post

