ഡബ്ലിൻ: സാമൂഹ്യവിരുദ്ധരുടെ ആക്രമണത്തെ തുടർന്ന് ഐറിഷ് റെയിലിന് ചിലവ് 1.35 മില്യൺ യൂറോ. ഗ്രാഫിറ്റി നീക്കം ചെയ്യാനും ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾക്കുമായി കഴിഞ്ഞ വർഷം 1.35 മില്യൺ യൂറോ ഐറിഷ് റെയിൽ ചിലവിട്ടെന്നാണ് കണക്കുകൾ. സാമൂഹ്യവിരുദ്ധരുടെ ആക്രമണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം നൂറിലധികം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു.
ഗ്രാഫിറ്റി നീക്കം ചെയ്യുന്നതിന് വേണ്ടിയാണ് കഴിഞ്ഞ വർഷം റെയിൽവേ ഏറ്റവും കൂടുതൽ തുക ചിലവഴിച്ചത്. 1.1 മില്യൺ യൂറോ ആയിരുന്നു ഗ്രാഫിറ്റി നീക്കം ചെയ്യാൻ മാത്രം റെയിൽവേയ്ക്ക് ചിലവായത്. ട്രെയിനുകളുടെ ജനാലകളും ലൈറ്റുകളും ശരിയാക്കാനായി 7319 യൂറോയോളം റെയിൽവേയ്ക്ക് ചിലവായി എന്നാണ് കണക്കുകൾ.
Discussion about this post

