ഡബ്ലിൻ: സഹോദരിമാരെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ മുൻ പുരോഹിതന് ജയിൽ ശിക്ഷ വിധിച്ച് കോടതി. എട്ട് വർഷത്തെ തടവ് ശിക്ഷയാണ് 64 കാരനായ റിച്ചാർഡ് ബ്രണ്ണന്‍ വിധിച്ചിരിക്കുന്നത്. മൂന്ന് സഹോദരിമാരെയാണ് ഇയാൾ ലൈംഗികമായി ഉപദ്രവിച്ചത്.
സെൻട്രൽ ക്രിമിനൽ കോടതിയുടേത് ആണ് ശിക്ഷാവിധി. 1978 ജനുവരി മുതൽ 1981 ഡിസംബർവരെയാണ് റിച്ചാർഡ് സഹോദരിമാരെ പീഡനത്തിന് ഇരയാക്കിയത്. അന്ന് മുതിർന്ന സഹോദരിയ്ക്ക് 20 ഉം ഇളയ സഹോദരിയ്ക്ക് 9ഉം ആയിരുന്നു പ്രായം. സംഭവത്തിൽ സഹോദരിമാർ കോടതിയ്ക്ക് മുൻപാകെ തെളിവുകൾ ഹാജരാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതി ശിക്ഷിച്ചത്.
Discussion about this post

